വലിയ വിമാനങ്ങള്‍ ഇറക്കാന്‍ റണ്‍വേ പ്രാപ്തമാണോ എന്നാണ് സംഘം പരിശോധിക്കുന്നത്. ഡിജിസിഎ ഏവിയേഷന്‍ ഓപ്പറേഷന്‍ മേധാവിയുടെ നേതൃത്വത്തിലുളള 9 അംഗ സംഘമാണ് പരിശോധന നടത്തുന്നത്. ഡിജിസിഎ റിപ്പോര്‍ട്ട് അനുകൂലമായാല്‍ മാത്രമെ വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ ഇറക്കാന്‍ അനുമതി ലഭിക്കൂ.
തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയവിമാനങ്ങള്‍ ഇറക്കുന്നതിനുളള സാധ്യതകള്‍ പരിശോധിക്കുന്നതിനായി ഡിജിസിഎ പരിശോധന തുടരുന്നു. വലിയ വിമാനങ്ങള്‍ ഇറക്കാന്‍ റണ്‍വേ പ്രാപ്തമാണോ എന്നാണ് സംഘം പരിശോധിക്കുന്നത്. ഡിജിസിഎ ഏവിയേഷന്‍ ഓപ്പറേഷന്‍ മേധാവിയുടെ നേതൃത്വത്തിലുളള 9 അംഗ സംഘമാണ് പരിശോധന നടത്തുന്നത്. ഡിജിസിഎ റിപ്പോര്‍ട്ട് അനുകൂലമായാല്‍ മാത്രമെ വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ ഇറക്കാന്‍ അനുമതി ലഭിക്കൂ.
റണ്‍വേ നവീകരണത്തിന്റെ പേരില്‍ 2015 മെയ് ഒന്ന് മുതലാണ് വലിയ വിമാനങ്ങളുടെ സര്‍വ്വീസ് നിര്‍ത്തിവെച്ചത്. റണ്‍വേയുടെ നീളം വര്‍ധിപ്പിച്ചു മാത്രമെ വലിയ വിമാനങ്ങള്‍ ഇറക്കാന്‍ അനുമതി നല്‍കാന്‍ കഴിയുവെന്ന് പിന്നീട് എയര്‍പോര്‍ട്ട് അതോറിറ്റി നിലപാട് എടുത്തു.
ഡിജിസിഎയുടെ പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വലിയ വിമാനങ്ങള്‍ ഇറക്കാന്‍ അനുമതി നല്‍കണമോ എന്ന കാര്യം വ്യോമയാന മന്ത്രാലയം തീരുമാനിക്കുക. പ്രതികൂല കാലവസ്ഥയിലും വിമാനങ്ങള്‍ ഇറക്കുന്നതിനുളള എയര്‍ ടെസ്റ്റും ആരംഭിച്ചു. പ്രവാസികളടക്കം മലബാറിലെ നിരവധിപേര്‍ ഏറെ പ്രതീക്ഷയോടെയാണ് ഡിജിസിഎ പരിശോധനയെ നോക്കി കാണുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.