Currency

കറന്‍സിരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ‘ഡിജിറ്റല്‍ ആര്‍മി’

സ്വന്തം ലേഖകന്‍Friday, December 9, 2016 1:21 pm

ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനുള്ള നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടയിലാണ് പുതിയ പദ്ധതിയുമായി ഛത്തീസ്ഗഡ് ഗവണ്‍മെന്റ് രംഗത്തെത്തിയത്.

റായ്പുര്‍: ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ഡിജിറ്റല്‍ ആര്‍മി രൂപീകരിക്കാനൊരുങ്ങി ഛത്തീസ്ഗഡ് സര്‍ക്കാര്‍. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനുള്ള നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടയിലാണ് പുതിയ പദ്ധതിയുമായി ഛത്തീസ്ഗഡ് ഗവണ്‍മെന്റ് രംഗത്തെത്തിയത്. പ്രാഥമിക ഘട്ടമെന്ന നിലയില്‍ 10 ലക്ഷം ആളുകളെ പണരഹിത ഇടപാടുകളെക്കുറിച്ചും ഡിജിറ്റല്‍ ഇടപാടിന്റെ ഗുണങ്ങളെക്കുറിച്ചും ബോധവല്‍ക്കരിക്കും. ഇവരെ ഡിജിറ്റല്‍ ആര്‍മിയായി ഉപയോഗിച്ച് ബാക്കിയുള്ളവരെയും ഡിജിറ്റല്‍ ഇടപാടുകളിലേക്ക് എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

പദ്ധതി നടത്തിപ്പിനായി അഞ്ച് ഡിവിഷണല്‍ കമ്മീഷണര്‍മാരെയും അതാത് ജില്ലാ കളക്ടര്‍മാരെയും മുഖ്യമന്ത്രി രമണ്‍സിങ് ചുമതലപ്പെടുത്തി. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് 10 ലക്ഷം പേര്‍ക്ക് ബോധവല്‍ക്കരണവും അതുപോലെ മറ്റുള്ളവരെ ബോധവല്‍ക്കരിക്കാനുള്ള പരിശീലന ക്ലാസുകളും ഇവര്‍ക്ക് നല്‍കും.

ഇതിനായി ചത്തീസ്ഗഡ് ഇന്‍ഫോടെക്ഹാന്‍ഡ് ബയോടെക് പ്രൊമോഷന്‍ സൊസൈറ്റിയുടെ (CHiPs) 7000 കോമണ്‍ സര്‍വിസ് സെന്ററുകള്‍ പ്രവര്‍ത്തിക്കും. ഡിസംബര്‍ 30നകം ഇവരെ വാര്‍ത്തെടുക്കാന്‍ സാധിക്കുമെന്നാണ് ഛത്തീസ്ഗഡ് സര്‍ക്കാര്‍ കണക്കു കൂട്ടുന്നത്. സംസ്ഥാനത്തെ എല്ലാ വാണിജ്യ വ്യവസായ സ്ഥാപനങ്ങളോടും ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ മുഖ്യമന്ത്രി രമണ്‍സിങ് ആഹ്വാനം ചെയ്തിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x