Currency

മൂന്ന് മാസത്തിനിടെ ഡിജിറ്റല്‍ പണമിടപാടില്‍ 10 ശതമാനം ഇടിവ്

സ്വന്തം ലേഖകന്‍Thursday, February 9, 2017 11:52 am

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം ഡിജിറ്റല്‍ പണമിടപാടുകളില്‍ 10.2 ശതമാനം കുറവുണ്ടായെന്നാണ് വ്യക്തമാക്കുന്നത്. നോട്ട് നിരോധനത്തെ തുടര്‍ന്ന് ബാങ്കില്‍ നിന്നു പണം പിന്‍വലിക്കുന്നതിനു കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന ഡിസംബറില്‍ 1027.7 ദശലക്ഷം ഡിജിറ്റല്‍ പണമിടപാടുകളാണ് നടന്നപ്പോള്‍ ജനുവരിയില്‍ 922.9 ദശലക്ഷം ഇടപാടുകളായി കുറഞ്ഞു.

ന്യൂഡല്‍ഹി: രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകളില്‍ ഇടിവ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം ഡിജിറ്റല്‍ പണമിടപാടുകളില്‍ 10.2 ശതമാനം കുറവുണ്ടായെന്നാണ് വ്യക്തമാക്കുന്നത്. നോട്ട് നിരോധനത്തെ തുടര്‍ന്ന് ബാങ്കില്‍ നിന്നു പണം പിന്‍വലിക്കുന്നതിനു കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന ഡിസംബറില്‍ 1027.7 ദശലക്ഷം ഡിജിറ്റല്‍ പണമിടപാടുകളാണ് നടന്നപ്പോള്‍ ജനുവരിയില്‍ 922.9 ദശലക്ഷം ഇടപാടുകളായി കുറഞ്ഞു.

ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡ്, ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍, ഡിജിറ്റല്‍ വാലറ്റുകള്‍, മൊബൈല്‍ ബാങ്കിങ് തുടങ്ങി എല്ലാ സാമ്പത്തിക ഇടപാടുകളുടെയും കണക്കുകളാണ് പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളില്‍ 18.6 ശതമാനം കുറവുണ്ടായി. മൊബൈല്‍ ബാങ്കിങില്‍ 7.6 ശതമാനമാണ് ഇടിവുണ്ടായത്.

അതേസമയം, ഐഎംപിഎസ് ഉപയോഗിച്ചുള്ള പണം മാറ്റല്‍ വര്‍ധിച്ചിട്ടുണ്ട്. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴിയുള്ള ഇടപാടുകളിലും നേരിയ വര്‍ധനവുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x