ന്യൂഡല്‍ഹി: രാജ്യത്തെ 12,000 ട്രെയിന്‍ ടിക്കറ്റ് കൗണ്ടറുകള്‍ ഡിസംബര്‍ 31 ഓടെ ഡിജിറ്റല്‍ പണം സ്വീകരിക്കാന്‍ സജ്ജമാകും. എസ്ബിഐ, ഐസിഐസിഐ ബാങ്ക് എന്നിവ ഉള്‍പ്പടെയുള്ള ബാങ്കുകളോട് റിസര്‍വേഷന്‍ കൗണ്ടറുകളില്‍ 15,000ത്തോളം പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്) മെഷീനുകള്‍ ലഭ്യമാക്കാന്‍ റെയില്‍വെ ആവശ്യപ്പെട്ടു കഴിഞ്ഞു.
നിലവില്‍ ടിക്കറ്റ് കൗണ്ടറുകളിലൊന്നും ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കുന്നില്ല. നഗരങ്ങളിലെ ടിക്കറ്റ് കൗണ്ടറുകളിലാകും ഈ സൗകര്യം ആദ്യം ലഭ്യമാക്കുക. ആയിരത്തോളം മെഷീനുകള്‍ ലഭ്യമാക്കാന്‍ എസ്ബിഐ സമ്മതമറിയിച്ചുകഴിഞ്ഞു. കച്ചവടക്കാര്‍, കരാറുകാര്‍ എന്നിവര്‍ക്കും ഇനി ഡിജിറ്റലായാകും പണം കൈമാറുക. സോണല്‍, ഡിവിഷണല്‍ ഓഫീസുകള്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കി കഴിഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.