നടന്‍ ദിലീപും കാവ്യാ മാധവനും വിവാഹിതരായി. എറണാകുളം കലൂരിലെ വേദാന്ത ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹം.
കൊച്ചി: നടന്‍ ദിലീപും കാവ്യാ മാധവനും വിവാഹിതരായി. എറണാകുളം കലൂരിലെ വേദാന്ത ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹം. ലളിതമായിരുന്നു വിവാഹ ചടങ്ങ്. ഇരുവരുടെയും അടുത്ത ബന്ധുക്കളും സിനിമാരംഗത്തെ സുഹൃത്തുക്കളും ചടങ്ങിൽ സംബന്ധിച്ചു. ഇരുവീട്ടുകാരുടെയും സമ്മതത്തോടെയാണ് വിവാഹമെന്നും മകള്‍ മീനാക്ഷിയുടെ പരിപൂര്‍ണ പിന്തുണയും വിവാഹത്തിനുണ്ടെന്നും ദിലീപ് വ്യക്തമാക്കി.
നടി മഞ്ജുവാര്യരെ 1998 ഒക്ടോബര്‍ 20 ന് വിവാഹം കഴിച്ച ദിലീപ് 17 വര്‍ഷം നീണ്ട ദാമ്പത്യം കഴിഞ്ഞ വർഷം അവസാനിപ്പിച്ചു വിവാഹമോചനം നേടിയിരുന്നു. കാവ്യയുടേതും രണ്ടാം വിവാഹമാണ്. 2009 ഫെബ്രുവരിയില്‍ മറുനാടന്‍ മലയാളിയായ നിശാല്‍ ചന്ദ്രയുമായി വിവാഹം കഴിച്ച കാവ്യ തൊട്ടുപിന്നാലെ തന്നെ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്യുകയും 2011 ല്‍ വിവാഹമോചനം നേടുകയൂം ചെയ്തിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.