പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നതും കൊതുക് പെരുകാന്‍ കാരണമാവുന്ന വിധത്തില്‍ മാലിന്യനിക്ഷേപം നടത്തുന്നതുമടക്കമുള്ള നിയമംലംഘനങ്ങള്ക്ക് തടവു ശിക്ഷയാവും ഇനി ലഭിക്കുക. സംസ്ഥാനത്ത് മാലിന്യങ്ങള്‍ അലക്ഷ്യമായി നിക്ഷേപിക്കുന്ന പ്രവണത വര്‍ധിച്ചു വന്നിട്ടുണ്ട്.
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നത് ഇനി മുതല്‍ ക്രിമിനല്‍ കുറ്റമാവും. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നതും കൊതുക് പെരുകാന്‍ കാരണമാവുന്ന വിധത്തില്‍ മാലിന്യനിക്ഷേപം നടത്തുന്നതുമടക്കമുള്ള നിയമംലംഘനങ്ങള്ക്ക് തടവു ശിക്ഷയാവും ഇനി ലഭിക്കുക.
സംസ്ഥാനത്ത് മാലിന്യങ്ങള്‍ അലക്ഷ്യമായി നിക്ഷേപിക്കുന്ന പ്രവണത വര്‍ധിച്ചു വന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നീക്കവുമായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്. ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കോര്പ്പറേഷന് ഇത്തരത്തിലൊരു ഉത്തരവ് പുറത്തിറക്കിയത്. നിയമലംഘനം നടത്തുന്നവരെ മുന്‍സിപ്പല്‍ കോടതി മജിസ്ട്രേറ്റ് വിചാരണ ചെയ്ത് ശിക്ഷ വിധിക്കും. മാലിന്യം വലിച്ചെറിയുന്നത് ക്രിമിനല്‍ കുറ്റമായതോടെ ആറ് മാസം വരെയുള്ള തടവുശിക്ഷയാണ് നിയമലംഘകര്‍ക്ക് ലഭിക്കുക.
മാലിന്യം വലിച്ചെറിയുന്നവരില്‍ നിന്നും പിഴ ഈടാക്കണമെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പിഴ വളരെ തുച്ഛമായതു കൊണ്ടാണ് ആളുകള്‍ക്ക് മാലിന്യ നിക്ഷേപം നടത്താനുള്ള പ്രവണത വര്‍ധിച്ചു വരുന്നതെന്നും അത് ഇല്ലാതാക്കാനാണ് മാലിന്യം വലിച്ചെറിയുന്നത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്നതെന്നുമാണ് അധികൃതരുടെ പ്രതികരണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.