Currency

കേരളത്തിൽ വിവാഹമോചനക്കേസുകൾ വർദ്ധിക്കുന്നു

സ്വന്തം ലേഖകൻThursday, September 22, 2016 1:44 pm

സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2016 ജനുവരി മുതല്‍ ജൂണ്‍ വരെ സംസ്ഥാനത്ത് 26,885 വിവാഹമോചനകേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

തിരുവനന്തപുരം: സംസ്ഥാനത്ത് വിവാഹമോചനക്കേസുകളിൽ വൻ വർദ്ധനവ് ഉണ്ടാകുന്നതായി കണക്കുകൾ. സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2016 ജനുവരി മുതല്‍ ജൂണ്‍ വരെ സംസ്ഥാനത്ത് 26,885 വിവാഹമോചനകേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജനുവരി 2011 മുതല്‍ 2012 വരെയുള്ള ഒരു വര്‍ഷത്തിനുള്ളില്‍ കുടുംബ കോടതികളിലെത്തിയ 44326 വിവാഹമോചന കേസുകൾ തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.

അതേസമയം ഇന്ത്യയിൽ ആകെ ശരാശരി 23.43 ലക്ഷം വിവാഹമോചനക്കേസുകള്‍ ഓരോ വര്‍ഷവും നടക്കുന്നുണ്ട്.  ഇതിൽ 8.36 ശതമാനം കേരളത്തില്‍ നിന്നുള്ളതാണ്. 2005, 2006ല്‍ 8456 കേസുകളാണ് ആകെ രജിസ്റ്റര്‍ ചെയ്തിരുന്നത്. 2012 ആയപ്പോഴേക്കും അത് 24815 ആയി വര്‍ധിച്ചു. ഈ വർഷം വെറും ആറ് മാസത്തിനുള്ളില്‍ 26,885 കേസുകൾ റെജിസ്റ്റർ ചെയ്യപ്പെട്ടിട്ടുമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x