Currency

ദോഹ-കണ്ണൂര്‍ വിമാനയാത്ര: ടിക്കറ്റ് ബുക്കിങ് 13 മുതല്‍

സ്വന്തം ലേഖകന്‍Tuesday, November 13, 2018 1:33 pm

കണ്ണൂര്‍: ദോഹയില്‍ നിന്ന് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള ടിക്കറ്റ് ബുക്കിങ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇന്ന് രാവിലെ 9.30 മുതല്‍ ആരംഭിച്ചു. www.airindiaexpress.in എന്ന വെബ്‌സൈറ്റ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ കോഡ് CNN എന്നതാണ്. ഡിസംബര്‍ 10 മുതലാണ് ദോഹയിലേക്കുള്ള സര്‍വീസുകള്‍ ആരംഭിക്കുക. ദോഹ- കണ്ണൂര്‍ സെക്ടറില്‍ ആഴ്ചയില്‍ 4 സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നടത്തുക.

ഡിജിസിഎയ്ക്കു സമര്‍പ്പിച്ച സമയക്രമം അനുസരിച്ച് കണ്ണൂര്‍- ദോഹ വിമാനം(ഐഎക്‌സ് 0773) കണ്ണൂരില്‍ നിന്ന് രാത്രി 8.20ന് പുറപ്പെട്ട് രാത്രി 10ന് ദോഹയിലെത്തും. ദോഹ- കണ്ണൂര്‍ വിമാനം(ഐഎക്‌സ് 0774) രാത്രി 11ന് ദോഹയില്‍ നിന്ന് പുറപ്പെട്ട് പുലര്‍ച്ചെ 5.45ന് കണ്ണൂരിലെത്തും. 4.15 മണിക്കൂറാണ് ദൈര്‍ഘ്യം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x