Currency

സ്ത്രീകള്‍ക്ക് രാത്രി ഡ്യൂട്ടി ഒഴിവാക്കണമെന്ന് ഐടി കമ്പനികള്‍ക്ക് നിര്‍ദേശം

സ്വന്തം ലേഖകന്‍Tuesday, March 28, 2017 5:14 pm

ബംഗളൂരു: സ്ത്രീകളെ രാത്രി ഷിഫ്റ്റില്‍ ജോലി നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ഐടി കമ്പനികളോടും ബയോടെക് കമ്പനികളോടും കര്‍ണാടക നിയമസഭ സമിതിയുടെ നിര്‍ദേശം. സ്ത്രീകളുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പു വരുത്താനാണ് ഇത്തരമൊരു ഇടപെടല്‍ എന്നാണ് നിയമസഭ സമിതിയുടെ അഭിപ്രായം.

ഐടി-ബിടി കമ്പനികള്‍ സ്ത്രീകളെ രാത്രി ഡ്യൂട്ടിയില്‍ നിന്നൊഴിവാക്കി എത്രയും പെട്ടെന്ന് പകല്‍ ഷിഫ്റ്റിലോ ഉച്ച ഷിഫ്റ്റിലോ നിയോഗിക്കണമെന്നാണ് നിര്‍ദേശം. എന്‍എ ഹാരിസിന്റെ നേതൃത്വത്തിലുള്ള വനിത ശിശുക്ഷേമ സമിതി നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദേശമുള്ളത്. കമ്പനികള്‍ രാത്രി ഡ്യൂട്ടിക്ക് പുരുഷന്‍മാരെ നിയോഗിക്കണമെന്നും സമിതി നിര്‍ദേശിക്കുന്നു.

2016 സെപ്തംബറില്‍ സമിതി ഇന്‍ഫോസിസിലെയും ബയോകോണിലെയും ജീവനക്കാരുമായി ചര്‍ച്ച നടത്തുകയും അതിന്റെ അടിസ്ഥാനത്തിലുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. രാത്രിജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് മേലുള്ള നിയന്ത്രണം എടുത്തുകളഞ്ഞുകൊണ്ട് കഴിഞ്ഞ വര്‍ഷം സര്‍ക്കാറെടുത്ത ചരിത്രപരമായ തീരുമാനത്തിന് വിരുദ്ധമാണ് ഈ റിപ്പോര്‍ട്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x