ന്യൂഡല്‍ഹി: പ്രവാസികള്‍ക്കായുള്ള കോവിഡ് ഇരട്ട പരിശോധന തുടരുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. കോവിഡ് സാഹചര്യത്തില്‍ പരിശോധനകള്‍ വേണ്ടി വരുമെന്നും ജാഗ്രതയുടെ ഭാഗമായുള്ള മാര്‍ഗ നിര്‍ദേശമാണ് കേന്ദ്രം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇരട്ട പരിശോധനക്കെതിരെ പ്രതിഷേധം ശക്തമാണ്. 5000 രൂപയോളം മുടക്കിയാണ് പ്രവാസികള്‍ കോവിഡ് നെഗറ്റീവ് പരിശോധന നടത്തുന്നത്.
ഇരട്ട പരിശോധനക്കെതിരെ വിമാനത്തവളത്തിലടക്കം പ്രവാസികള്‍ പ്രതിഷേധിച്ചിരുന്നു. വിമാനത്താവള പരിശോധന ഒഴിവാക്കണമെന്ന് എം.കെ രാഘവന്‍ എം പി ആവശ്യപ്പെട്ടു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.