Currency

ഡ്രിഷ് കേരളാ പദ്ധതിയുമായി സർക്കാർ; ഉണക്കമീൻ ഇനി ഓൺലൈനായി വാങ്ങാം

സ്വന്തം ലേഖകൻWednesday, October 19, 2016 9:09 am

നീണ്ടകര കരിക്കാടി, മലബാര്‍ നത്തോലി, അഷ്ടമുടി തെള്ളി എന്നിവ ഇപ്പോള്‍ ഓണ്‍ലൈനിലൂടെ ലഭ്യമാക്കിയിട്ടുണ്ട്. ഓണ്‍ലൈനായി മീനുകള്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നവര്‍ക്ക് എം.ആര്‍.പിയില്‍ 20 ശതമാനം ഡിസ്കൗണ്ടും നൽകുന്നുണ്ട്. ഫ്രീ ഹോം ഡെലിവറിയും ലഭിക്കും.

തിരുവനന്തപുരം: തീരദേശ വികസന കോര്‍പറേഷന്‍ ഉത്പാദിപ്പിക്കുന്ന മൂല്യവര്‍ധിത ഉണക്ക മത്സ്യങ്ങള്‍ ഓണ്‍ലൈനായി വാങ്ങാം. ‘ഡ്രിഷ് കേരളാ’ എന്ന പേരില്‍ ഓണ്‍ലൈനായി ഉണക്കമീനും വീട്ടിലെത്തുന്ന പദ്ധതിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ചുകഴിഞ്ഞു. http://www.drishkerala.com/ എന്ന വെബ്സൈറ്റിലൂടെയാണ് വിൽപ്പന ആരംഭിച്ചിരിക്കുന്നത്.

പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ നിര്‍വഹിച്ചു. നീണ്ടകര കരിക്കാടി, മലബാര്‍ നത്തോലി, അഷ്ടമുടി തെള്ളി എന്നിവ ഇപ്പോള്‍ ഓണ്‍ലൈനിലൂടെ ലഭ്യമാക്കിയിട്ടുണ്ട്. ഓണ്‍ലൈനായി മീനുകള്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നവര്‍ക്ക് എം.ആര്‍.പിയില്‍ 20 ശതമാനം ഡിസ്കൗണ്ടും നൽകുന്നുണ്ട്. ഫ്രീ ഹോം ഡെലിവറിയും ലഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x