ജലദൗര്‍ലഭ്യം, കുടിവെള്ള ചോര്‍ച്ച തുടങ്ങിയ പരാതികള്‍ സ്വീകരിക്കുന്നതിനും നടപടികള്‍ കൈക്കൊള്ളുന്നതിനുമായി കേരള വാട്ടര്‍ അതോറിറ്റിയുടെ 24 മണിക്കുറും പ്രവര്‍ത്തിക്കുന്ന വരള്‍ച്ചാ പരാതിപരിഹാര സെല്‍ പ്രവർത്തനം ആരംഭിച്ചു.
തിരുവനന്തപുരം: സംസ്ഥാനം അതിരൂക്ഷമായ വരള്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ ശുദ്ധജല വിതരണവുമായി ബന്ധപ്പെട്ട ജലദൗര്‍ലഭ്യം, കുടിവെള്ള ചോര്‍ച്ച തുടങ്ങിയ പരാതികള്‍ സ്വീകരിക്കുന്നതിനും നടപടികള്‍ കൈക്കൊള്ളുന്നതിനുമായി കേരള വാട്ടര്‍ അതോറിറ്റിയുടെ 24 മണിക്കുറും പ്രവര്‍ത്തിക്കുന്ന വരള്‍ച്ചാ പരാതിപരിഹാര സെല്‍ അതോറിറ്റിയുടെ കേന്ദ്ര കാര്യാലയത്തില്‍ ആരംഭിച്ചു.
ടോള്‍ഫ്രീ നമ്പറായ 1800-425-5313-ല്‍ വിളിച്ചറിയിച്ച് പൊതുജനങ്ങള്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താമെണ് അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. ജില്ലാതലങ്ങളില്‍ അടിയന്തര നടപടികള്‍ക്കായി താഴെപ്പറയുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാം. പ്രവര്‍ത്തന സമയം രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെ.
തിരുവനന്തപുരം – 0471 – 2322303, 2328652, 8547638181,
കൊല്ലം – 0474 – 2742993,
ആലപ്പുഴ – 0477 – 2242073,
പത്തനംതിട്ട – 0468 – 2222670,
കോട്ടയം – 0481 – 2563701,
ഇടുക്കി, തൊടുപുഴ – 0486 – 2222812,
എറണാകുളം – 0484 – 2361369,
മൂവാറ്റുപുഴ – 0485 – 2832252,
തൃശൂര്‍ – 0487 – 2333070,
പാലക്കാട് – 0491 – 2546632,
മലപ്പുറം – 0483 – 2734857,
കോഴിക്കോട്, വയനാട് – 0495 – 2370095,
കണ്ണൂര്‍ – 0497 – 2707080,
കാസര്‍ഗോഡ് – 0499 – 4255544.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.