നൂറിലധികം മരുന്നുകളുടെ വില വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ മരുന്നുകമ്പനികൾക്ക് അനുമതി നൽകി. രക്തസമ്മര്‍ദ്ദത്തിനും, പ്രമേഹത്തിനും, അല്‍ഷിമേഴ്സിനുമുള്ള മരുന്നുകളും വിലവർദ്ധിക്കുന്നവയിൽ ഉൾപ്പെടുന്നുണ്ട്.
ന്യൂഡൽഹി: നൂറിലധികം മരുന്നുകളുടെ വില വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ മരുന്നുകമ്പനികൾക്ക് അനുമതി നൽകി. നേരത്തെ ദേശീയ മരുന്ന് വിലനിര്‍ണ്ണയ സമിതി ഒരു വര്‍ഷത്തേക്ക് മരുന്നുകളുടെ വിലവര്‍ദ്ധിപ്പിക്കുന്നത് നിരോധിച്ചിച്ചിരുന്നു. ഈ നിരോധനമാണു കേന്ദ്രസർക്കാർ ഇപ്പോൾ നീക്കിയിരിക്കുന്നത്. അവശ്യമരുന്നുകളുടെ പട്ടികയില്‍പ്പെടാത്ത മരുന്നുകള്‍ക്ക് വില വര്‍ദ്ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്.
എന്നാൽ രക്തസമ്മര്‍ദ്ദത്തിനും, പ്രമേഹത്തിനും, അല്‍ഷിമേഴ്സിനുമുള്ള മരുന്നുകളും വിലവർദ്ധിക്കുന്നവയിൽ ഉൾപ്പെടുന്നുണ്ട്. ഒന്നരവര്‍ഷത്തിനു ശേഷമാണ് മരുന്നുകളുടെ വിലവര്‍ദ്ദിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. അതേസമയം വിലവര്‍ദ്ധിപ്പിച്ച മരുന്നുകള്‍ക്കെല്ലാം പകരം മരുന്നുകള്‍ വിലക്കുറവിലും ഗുണമേന്മയിലും വിപണിയില്‍ കിട്ടാനുണ്ടെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധര്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.