Currency

ഇ ഹെല്‍ത്ത് പദ്ധതി 25ന് തുടങ്ങും

സ്വന്തം ലേഖകന്‍Monday, January 23, 2017 2:17 pm

സര്‍ക്കാര്‍ ആശുപത്രികളിലെ രോഗികളുടെ വിവരങ്ങളും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഖേന എല്ലാ വീടുകളിലെയും ആളുകളുടെ വിവരങ്ങളും ശേഖരിക്കുകയാണ് പദ്ധതി വഴി ലക്ഷ്യം വെയ്ക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇ ഹെല്‍ത്ത് പദ്ധതിക്ക് ഈ മാസം 25ന് തുടക്കം കുറിക്കും. സംസ്ഥാനത്തെ ജനങ്ങളുടെ രോഗ വിവരങ്ങള്‍ ശേഖരിച്ച് കേന്ദ്രീകൃത കംപ്യൂട്ടര്‍ ശൃംഖലയില്‍ ശേഖരിക്കുന്ന സംവിധാനമാണ് ഇ ഹെല്‍ത്ത്.

സര്‍ക്കാര്‍ ആശുപത്രികളിലെ രോഗികളുടെ വിവരങ്ങളും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഖേന എല്ലാ വീടുകളിലെയും ആളുകളുടെ വിവരങ്ങളും ശേഖരിക്കുകയാണ് പദ്ധതി വഴി ലക്ഷ്യം വെയ്ക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഏഴ് ജില്ലകളിലാണ് പദ്ധതി ആരംഭിക്കുന്നത്. രണ്ട് വര്‍ഷം കൊണ്ട് ആദ്യ ഘട്ടം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x