Currency

ഇന്ത്യയില്‍ ഇ-പാസ്പോര്‍ട്ടുകള്‍ യാഥാർത്ഥ്യമാകുന്നു

സ്വന്തം ലേഖകൻSaturday, November 19, 2016 7:14 pm

ഇന്ത്യയിൽ പുതിയ ഇ-പാസ്പോര്‍ട്ടുകള്‍ ഉടന്‍ തന്നെ നിലവില്‍ വരുമെന്ന് റിപ്പോർട്ട്. വ്യാജ പാസ്പോര്‍ട്ടുകളുടെ നിര്‍മാണവും ഉപയോഗവും രാജ്യത്ത് വര്‍ധിച്ച്‌ വരുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ ഇ പാസ്പോര്‍ട്ട് കൊണ്ടുവരാന്‍ സർക്കാർ തീരുമാനിച്ചത്.

ന്യൂഡൽഹി: ഇന്ത്യയിൽ പുതിയ ഇ-പാസ്പോര്‍ട്ടുകള്‍ ഉടന്‍ തന്നെ നിലവില്‍ വരുമെന്ന് റിപ്പോർട്ട്. വ്യാജ പാസ്പോര്‍ട്ടുകളുടെ നിര്‍മാണവും ഉപയോഗവും രാജ്യത്ത് വര്‍ധിച്ച്‌ വരുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ ഇ പാസ്പോര്‍ട്ട് കൊണ്ടുവരാന്‍ സർക്കാർ തീരുമാനിച്ചത്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് നേരത്തെ അറിയിച്ചിരുന്നു.

ഇലകട്രോണിക് ചിപ്പ് ഘടിപ്പിച്ച ഇ പാസ്പോര്‍ട്ടില്‍ വ്യക്തികളെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും രേഖപ്പെടുത്തും. നാസിക്കിലെ ഇന്ത്യാ സെക്യൂരിറ്റി പ്രസിനാണു ഇ-പാസ്പോർട്ട് നിർമ്മാണത്തിന്റെ ചുമതല. അതേസമയം പാസ്പോര്‍ട്ടില്‍ ഭര്‍ത്താവ്, ഭാര്യ, അച്ഛന്‍, അമ്മ എന്നിവരുടെ പേരുകള്‍ ചേര്‍ക്കുന്നത് ഒഴിവാക്കണമെന്ന വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ നിര്‍ദേശത്ത് കുറിച്ച് വിദേശകാര്യ മന്ത്രാലയം ഇതേവരെയും പ്രതികരിച്ചിട്ടില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x