വോട്ടവകാശത്തിന് വേണ്ടി നടക്കുന്ന നിയമപോരാട്ടം ലക്ഷ്യം കാണുന്നതിന്റെ സന്തോഷത്തിലാണ് പലരും. കേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതി വേഗത്തിലാക്കിയാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ തന്നെ പ്രവാസി വോട്ട് യാഥാര്‍ത്ഥ്യമാവുമെന്ന് ഇവര്‍ വിശ്വസിക്കുന്നു.
ന്യൂഡല്‍ഹി: ഇ-പോസ്റ്റല്‍ സംവിധാനം വഴി വിദേശത്ത് നിന്ന് വോട്ട് രേഖപ്പെടുത്താന്‍ നിയമഭേദഗതിക്ക് തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍. അവരുള്ള രാജ്യങ്ങളില്‍ നിന്ന് തന്നെ വോട്ട് രേഖപ്പെടുത്താന്‍ കഴിയുന്ന രീതിയില്‍ പ്രവാസികളുടെ വോട്ടവകാശം സംബന്ധിച്ച നിയമ ഭേദഗതി ഉടന്‍ കൊണ്ടുവരുമെന്ന് കേന്ദ്രം അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ പ്രവാസി സമൂഹം സ്വാഗതം ചെയ്തു. ഇതോടെ വര്‍ഷങ്ങളായി തുടരുന്ന മുറവിളി ലക്ഷ്യം കാണുമെന്ന പ്രതീക്ഷയിലാണ് ഗള്‍ഫിലെ പ്രവാസികള്‍.
നേരത്തെ പ്രവാസികള്‍ക്കും വോട്ടവകാശം നിര്‍ബന്ധമായും നല്‍കണമെന്ന് പറഞ്ഞ സുപ്രീംകോടതി ഇത്ര കാലമായിട്ടും നിയമ ഭേദഗതി ചെയ്യാത്തതിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. 2014ല്‍ സമര്‍പ്പിച്ച ഹര്‍ജിയാണിത്. എല്ലാ വര്‍ഷവും ഭേദഗതി വരുത്താമെന്ന് പറയുകയല്ലാതെ നടപ്പിലാക്കിയിട്ടില്ല. ഇങ്ങനെയല്ല ഭരണം നടത്തേണ്ടതെന്നും കോടതി വിമര്‍ശിച്ചു.
വോട്ടവകാശത്തിന് വേണ്ടി നടക്കുന്ന നിയമപോരാട്ടം ലക്ഷ്യം കാണുന്നതിന്റെ സന്തോഷത്തിലാണ് പലരും. കേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതി വേഗത്തിലാക്കിയാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ തന്നെ പ്രവാസി വോട്ട് യാഥാര്‍ത്ഥ്യമാവുമെന്ന് ഇവര്‍ വിശ്വസിക്കുന്നു. യു.എ.ഇയിലെ പ്രവാസി വ്യവസായി ഡോ. ഷംസീര്‍ വയലില്‍ സുപ്രിം കോടതിയില്‍ നല്കിയ പൊതുതാല്പര്യ ഹര്‍ജിയാണ് പ്രവാസി വോട്ടവകാശമെന്ന ആവശ്യത്തെ സജീവമാക്കിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.