ജയ് മല്യയുടെ 6,600 കോടി മൂല്യമുള്ള വസതുവകകളും ഓഹരികളും കണ്ടുകെട്ടി. എന്‍ഫോഴ്സ് ഡയറക്ടറേറ്റിന്റേതാണു നടപടി.
ന്യൂഡൽഹി: വിവിധ ബാങ്കുകളിലായി 9,000 കോടി രൂപയുടെ വായ്പക്കുടിശിക വരുത്തി രാജ്യംവിട്ട വിജയ് മല്യയുടെ 6,600 കോടി മൂല്യമുള്ള വസതുവകകളും ഓഹരികളും കണ്ടുകെട്ടി. എന്‍ഫോഴ്സ് ഡയറക്ടറേറ്റിന്റേതാണു നടപടി.
200 കോടി വിലമതിക്കുന്ന മഹാരാഷ്ട്രയിലെ ഫാം ഹൗസ്, 800 കോടി മൂല്യമുള്ള ബംഗളുരുവിലെ അപ്പാര്‍ട്ട്മെന്റ്, യുബിഎല്‍, യുഎസ്‌എല്‍ എന്നിവയുടെ 3000 കോടി മൂല്യമുള്ള ഓഹരികള്‍ തുടങ്ങിയവയാണ് കണ്ടുകെട്ടിയത്.
2010ലെ വിലനിലവാരം വിലയിരുത്തിയാണ് വസതുവകകൾ കണ്ടുകെട്ടിയത്. ഇവയുടെ ഇപ്പോഴത്തെ മൂല്യമാണു 6,600 കോടി രൂപ വരിക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.