Currency

കേരളത്തില്‍ ഇന്ന് ചെറിയ പെരുന്നാള്‍

സ്വന്തം ലേഖകന്‍Friday, June 15, 2018 1:00 pm

കോഴിക്കോട്: കേരളത്തില്‍ ഇന്ന് ചെറിയ പെരുന്നാള്‍. കോഴിക്കോട് മാസപ്പിറവി കണ്ടതോടെയാണ് വിവിധ ഖാസിമാര്‍ ശവ്വാല്‍ മാസപ്പറിവി സ്ഥിരീകരിച്ചത്. 29 ദിവസത്തെ വ്രതാനുഷ്ഠാനം പൂര്‍ത്തിയാക്കിയാണ് കേരളത്തിലെ മുസ്ലീങ്ങള്‍ ചെറിയ പെരുന്നാളാഘോഷിക്കുന്നത്.

പകല്‍ മുഴുവന്‍ അന്നപാനീയമുപേക്ഷിച്ച് രാത്രി ദീര്‍ഘമായ തറാവിഹ് നമസ്‌കാരം നടത്തി പൂര്‍ണ്ണമായും ദൈവത്തിലേക്ക് മടങ്ങിയ ദിവസങ്ങളായിരുന്നു കടന്നുപോയത്. കോഴിക്കോട് കപ്പക്കലില്‍ മാസപ്പിറവി കണ്ടതായി പാണക്കാട് തങ്ങളും പാളയം ഇമാമമും മറ്റു ഖാസിമാരും അറിയിച്ചു. പെരുന്നാളിന്റെ വരവ് പ്രഖ്യാപിച്ചതോടെ പള്ളികളില്‍ തക്ബീര്‍ വിളികള്‍ മുഴങ്ങി. മഴയായതിനാല്‍ മിക്കയിടത്തും ഈദ്ഗാഹുകള്‍ ഒഴിവാക്കി പള്ളിയിലാണ് ഇത്തവണ നമസ്‌കാരം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x