Currency

14 തദ്ദേശ ഭരണ വാര്‍ഡുകളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്

സ്വന്തം ലേഖകൻFriday, October 21, 2016 7:26 am

പതിനാല് തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഇന്ന് (ഒക്‌ടോബര്‍ 21) നടക്കുന്ന ഉപതിരഞ്ഞെടുപ്പിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു.

തിരുവനതപുരം: പതിനാല് തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഇന്ന് (ഒക്‌ടോബര്‍ 21) ഉപതിരഞ്ഞെടുപ്പ്. ഇത് സംബന്ധിച്ച ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. എട്ട് ജില്ലകളിലെ പഞ്ചായത്ത്, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ്.

തിരഞ്ഞെടുപ്പു നടക്കുന്ന ജില്ല, തദ്ദേശ സ്വയംഭരണ സ്ഥാപനം, വാര്‍ഡ്/ നിയോജക മണ്ഡലം, എന്ന ക്രമത്തില്‍. തിരുവനന്തപുരം-ജില്ലാ പഞ്ചായത്ത്- 24 കിഴുവിലം, അതിയന്നൂര്‍ ഗ്രാമപഞ്ചായത്ത്-15 മരുതംകോട്, മടവൂര്‍ ഗ്രാമപഞ്ചായത്ത്- 10 സീമന്തപുരം, 11 പടിഞ്ഞാറ്റേല, കൊല്ലം- മുനിസിപ്പല്‍ കോര്‍പ്പറേഷന്‍-35 കയ്യാലയ്ക്കല്‍, ഇടുക്കി- മാങ്കുളം ഗ്രാമപഞ്ചായത്ത്- 03 അമ്പതാം മൈല്‍, കാമാക്ഷി ഗ്രാമപഞ്ചായത്ത്- 09കാല്‍വരിമൗണ്ട്, തൃശ്ശൂര്‍ ജില്ലാപഞ്ചായത്ത്-19 കൈപ്പമംഗലം, വടക്കേക്കാട് ഗ്രാമപഞ്ചായത്ത്-06 ഞമനേങ്ങാട്, ദേശമംഗലം ഗ്രാമപഞ്ചായത്ത്-04 പല്ലൂര്‍ ഈസ്റ്റ്, പാലക്കാട് മുനിസിപ്പാലിറ്റി -48 മേപ്പറമ്പ്, കോഴിക്കോട് കോര്‍പ്പറേഷന്‍-41 അരീക്കാട്, വയനാട്- മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്-05 തിരുനെല്ലി, കാസര്‍ഗോഡ്- തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത്-01 ആയിറ്റി.

വോട്ട് ചെയ്യുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്.എസ്.എല്‍.സി ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തിരഞ്ഞെടുപ്പിനും ആറുമാസത്തിന് മുമ്പു നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് നിര്‍ബന്ധമാണ്. വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിച്ച് വൈകിട്ട് അഞ്ചിന് അവസാനിക്കും. 22ന് രാവിലെ 10 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x