
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ്. ഉത്തര്‍പ്രദേശില്‍ 403 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടമായി നടക്കും. ആദ്യഘട്ടം ഫെബ്രുവരി 11ന്. രണ്ടാം ഘട്ടം 15ന്, മൂന്നാം ഘട്ടം 19ന്, നാലാം ഘട്ടം 23ന്, അഞ്ചാം ഘട്ടം27ന്, ആറാം ഘട്ടം മാര്‍ച്ച് നാലിന്, ഏഴാം ഘട്ടം മാര്‍ച്ച് 8ന്.
ഗോവയിലും പഞ്ചാബിലും തെരഞ്ഞെടുപ്പ് ഫെബ്രുവരി 4ന്. ഉത്തരഖണ്ഡില്‍ തിരഞ്ഞെടുപ്പ് ഫെബ്രുവരി 15ന്. ഗോവയിലും പഞ്ചാബിലും ഉത്തരാഖണ്ഡിലും തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായാണ് നടക്കുക. മണിപ്പൂരില്‍ രണ്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടം ഫെബ്രുവരി നാലിനും, രണ്ടാം ഘട്ടം ഫെബ്രുവരി എട്ടിനും നടക്കും.
അഞ്ചു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ മാര്‍ച്ച് 11നാണ് നടക്കുക. എല്ലാ സംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നിലവില്‍ വന്നിട്ടുണ്ട്. 20,000 രൂപയ്ക്ക് മേലുള്ള സംഭാവന ബാങ്ക് അക്കൗണ്ട് വഴി മാത്രം. ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളില്‍ സ്ഥാനാര്‍ഥിക്ക് 28 ലക്ഷം രൂപവരെ ചെലവഴിക്കാം. ഗോവയിലും മണിപ്പൂരിലും ചെലവാക്കാവുന്ന പരിധി 20 ലക്ഷം
ആകെ 16 കോടി വോട്ടര്‍മാരാണ് അഞ്ച് സംസ്ഥാനങ്ങളിലെ 690 മണ്ഡലങ്ങളിലുമായി ഉള്ളതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷണര്‍ നസീം സഈദി പത്രസമ്മേളനത്തില്‍ പറഞ്ഞു. വോട്ടര്‍മാരുടെ പട്ടിക ജനുവരി അഞ്ചു മുതല്‍ 12 വരെയുള്ള തീയതികളില്‍ പുറത്തിറക്കും. 1,85,000 പോളിങ് സ്റ്റേഷനുകളുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.