Currency

കേരളം വൈദ്യുതി ക്ഷാമത്തിലേക്ക്

സ്വന്തം ലേഖകൻMonday, September 19, 2016 12:06 pm

കാലവർഷം പ്രതീക്ഷിച്ച രീതിയിൽ ലഭിക്കാതെ വന്നതോടെ കേരളം വൈദ്യുതി ക്ഷാമത്തിലേക്ക്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ലോഡ് ഷെഡിങ്ങും വ്യവസായങ്ങള്‍ക്ക് പവര്‍കട്ടും ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ബോര്‍ഡ് കോര്‍കമ്മിറ്റി മുന്നറിയിപ്പ് നൽകി.

തിരുവനന്തപുരം: കാലവർഷം പ്രതീക്ഷിച്ച രീതിയിൽ ലഭിക്കാതെ വന്നതോടെ കേരളം വൈദ്യുതി ക്ഷാമത്തിലേക്ക്. നിലവിൽ ഡാമുകളില്‍ 40 ശതമാനത്തില്‍ കുറവ് വെള്ളം മാത്രമാണുള്ളത്. അതിനാൽ വൈദ്യുതി പുറമെനിന്ന് വാങ്ങാനാകുന്നില്ലെങ്കില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ലോഡ് ഷെഡിങ്ങും വ്യവസായങ്ങള്‍ക്ക് പവര്‍കട്ടും ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ബോര്‍ഡ് കോര്‍കമ്മിറ്റി മുന്നറിയിപ്പ് നൽകുന്നു.

ഇപ്പോള്‍ ദിവസേന 61 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് കേരളത്തിന്‍െറ ശരാശരി ഉപഭോഗം.  15.735 ദശലക്ഷം ആഭ്യന്തര ഉല്‍പാദനം വഴിയും 46.5879 ദശലക്ഷം യൂനിറ്റ് പുറമെനിന്നുള്ള വൈദ്യുതിയും. എന്നാല്‍, പുറമെനിന്നുള്ള വൈദ്യുതിക്ക് നിയന്ത്രണം വന്നതോടെ 1470 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ട്.

ഇതത്തേുടര്‍ന്ന് ബോര്‍ഡ് മാനേജ്മെന്‍റ് അടിയന്തര യോഗം ചേര്‍ന്ന് പ്രതിസന്ധി സര്‍ക്കാറിനെ അറിയിച്ചു. എന്നാല്‍, കേന്ദ്ര മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പുറമെനിന്ന് വൈദ്യുതി വാങ്ങാന്‍ ബോര്‍ഡ് ശ്രമിക്കുന്നതെന്നാണ് വൈദ്യുതി റെഗുലേറ്ററി കമീഷന്‍ അറിയിച്ചത്. ഒക്ടോബറിലും നവംബറിലും പ്രതീക്ഷിക്കുന്ന തുലാമഴ ലഭിച്ചാല്‍ കേന്ദ്രപൂളില്‍നിന്നുള്ള വൈദ്യുതി ഉപയോഗിച്ച്‌ പിടിച്ചുനില്‍ക്കാമെന്ന് ബോര്‍ഡ് ഡയറക്ടര്‍ സി.വി. നന്ദന്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x