
തിരുവനന്തപുരം: ദുബായിലെ എമിറേറ്റ്സ് എയര്‍ലൈന്‍സ് വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ചു. കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും അടുത്ത ദിവസങ്ങളില്‍ പ്രത്യേക സര്‍വീസ് നടത്തുന്നുണ്ട്. പ്രവാസികള്‍ക്ക് നാട്ടിലേക്ക് പോകാനും തിരിച്ചുവരാനും ഈ സര്‍വീസുകള്‍ പ്രയോജനപ്പെടുത്താം. യാത്രക്കാര്‍ക്ക് എമിറേറ്റ്സിന്റെ വെബ്സൈറ്റ് വഴി നേരിട്ട് ടിക്കറ്റ് എടുക്കാം.
ഈ മാസം 22, 24, 27, 29, 31 തീയതികളിലാണ് എമിറേറ്റ്സ് ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് പ്രത്യേക സര്‍വീസ് നടത്തുന്നത്. യു.എ.ഇയില്‍ കുടങ്ങി കിടക്കുന്ന ഇന്ത്യക്കാര്‍ക്ക് മാത്രമായിരിക്കും ഈ വിമാനത്തില്‍ നാട്ടിലേക്ക് പോകാന്‍ കഴിയുക. ഈമാസം 21, 23, 25, 28, 30, സെപ്തംബര്‍ ഒന്ന് തിയതികളില്‍ കൊച്ചിയില്‍ ദുബായിലേക്കും വിമാനമുണ്ടാകും. ഇന്ത്യയിലുള്ള യു.എ.ഇ പൗരന്മാര്ക്കും, യു.എ.ഇ റെസിഡന്റ് വിസക്കാര്‍ക്കും ഈ വിമാനത്തില്‍ തിരിച്ചുവരാം. ദുബായ് വിസക്കാരായ പ്രവാസികള്‍ ജി.ഡി.ആര്.എഫ്.എയുടെയും, മറ്റ് എമിറേറ്റുകളിലുള്ളവര്‍ ഐ.സി.എയുടെയും മുന്‍കൂര്‍ അനുമതി തേടിയിരിക്കണം.
യു.എ.ഇയിലേക്ക് വരുന്ന മുഴുവന്‍ യാത്രക്കാരും പി.സി.ആര് ടെസ്റ്റിന് വിധേയമാരിക്കണം. ഈമാസം 26 നാണ് തിരുവനന്തപുരത്തേക്കുള്ള വിമാനം. 27 ന് ഈ വിമാനം ദുബായിലേക്കും തിരികെ സര്‍വീസ് നടത്തും. ബംഗ്ലൂരൂ, മുംബൈ, ഡല്‍ഹി എന്നിവയാണ് എമിറേറ്റ്സ് സര്‍വീസ് പ്രഖ്യാപിച്ച മറ്റ് ഇന്ത്യന്‍ നഗരങ്ങള്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.