Currency

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്ടേഷനും പുതുക്കലും ഓൺലൈൻ വഴിയാക്കുന്നു

സ്വന്തം ലേഖകൻThursday, September 29, 2016 11:16 am

നവംബര്‍ ഒന്നുമുതല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലെ രജിസ്ട്രേഷനും പുതുക്കല്‍ പ്രക്രിയയും പൂര്‍ണമായും ഓണ്‍ലൈനിലാക്കുകയാണ്. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഉടനെ പുറത്തിറങ്ങും.

തിരുവനന്തപുരം: സംസ്ഥാനത്തെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്യാനും രജിസ്ട്രേഷൻ പുതുക്കാനും ഇനിമുതൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ കയറിയിറങ്ങേണ്ടതില്ല. നവംബര്‍ ഒന്നുമുതല്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷനും പുതുക്കല്‍ പ്രക്രിയയും പൂര്‍ണമായും ഓണ്‍ലൈനിലാക്കുകയാണ്. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഉടനെ പുറത്തിറങ്ങും.

ലോകത്തിന്റെ ഏത് കോണിലിരുന്നും ഇനി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേരുകൾ രജിസ്റ്റർ ചെയ്യാനാകും. അതേസമയം പേര് രജിസ്റ്റർ ചെയ്തവർ മൂന്ന് മാസത്തിനുള്ളില്‍ രജിസ്റ്റർ ചെയ്ത നമ്പറും മറ്റു വിവരങ്ങളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ എത്തേണ്ടിവരും. എംപ്ലോയ്മെന്റ് ഡയറക്ടറേറ്റിന് പ്രത്യേക വെബ്സൈറ്റ് ഇതിന്റെ ഭാഗമായി വൈകാതെ പുറത്തിറങ്ങും


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x