Currency

എന്‍ജിനിയറിങ് പഠനം പൂര്‍ത്തിയാക്കാന്‍ സമയപരിധി നിശ്ചയിച്ചു

സ്വന്തം ലേഖകന്‍Tuesday, August 1, 2017 10:34 am

പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ ഏഴു വര്‍ഷത്തിനുള്ളില്‍ എല്ലാ പരീക്ഷകളിലും വിജയിക്കം. എങ്കില്‍ മാത്രമേ ബിരുദ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. കോഴ്സ് തീര്‍ന്നിട്ടും പല വിഷയങ്ങളിലും വിജയിക്കാത്ത വിദ്യാര്‍ഥികള്‍ പത്തുവര്‍ഷത്തിലേറെ പരാജയപ്പെട്ട വിഷയങ്ങള്‍ വീണ്ടും എഴുതി വിജയിക്കുന്നതിന് നീട്ടിക്കൊണ്ടുപോകാറുണ്ട്.

തമിഴ്നാട്: എന്‍ജിനിയറിങ് പഠനം പൂര്‍ത്തീകരിക്കാന്‍ തമിഴ്നാട്ടില്‍ സമയപരിധി നിശ്ചയിച്ചു. ഈ വര്‍ഷം മുതല്‍ ഇത് പ്രബല്യത്തില്‍ വരും. പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ ഏഴു വര്‍ഷത്തിനുള്ളില്‍ എല്ലാ പരീക്ഷകളിലും വിജയിക്കം. എങ്കില്‍ മാത്രമേ ബിരുദ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ.

കോഴ്സ് തീര്‍ന്നിട്ടും പല വിഷയങ്ങളിലും വിജയിക്കാത്ത വിദ്യാര്‍ഥികള്‍ പത്തുവര്‍ഷത്തിലേറെ പരാജയപ്പെട്ട വിഷയങ്ങള്‍ വീണ്ടും എഴുതി വിജയിക്കുന്നതിന് നീട്ടിക്കൊണ്ടുപോകാറുണ്ട്. ഈ സാഹചര്യം അവസാനിപ്പിക്കുന്നതിനാണ് സമയപരിധി നിശ്ചയിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. അണ്ണാ സര്‍വകലാശാലയ്ക്കു കീഴിലുള്ള എന്‍ജിനിയറിങ് കോളജുകളില്‍ സെപ്തംബര്‍ മുതല്‍ നിയമം പ്രാബല്യത്തില്‍ വരും.

നാലു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ഏഴു വര്‍ഷം സമയപരിധി അനുവദിക്കുന്നത്. അതേസമയം അഞ്ചു വര്‍ഷം ദൈര്‍ഘ്യമുള്ള ബി. ആര്‍ക് കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്നതിന് എട്ടുവര്‍ഷം സമയം അനുവദിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x