2017-18 അദ്ധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ് പ്രവേശന പരീക്ഷ ഏപ്രില്‍ 24, 25 തീയതികളില്‍. പേപ്പര്‍ ഒന്ന് ഫിസിക്സും കെമിസ്ട്രിയും 24നും പേപ്പര്‍ രണ്ട് മാത്തമാറ്റിക്സ് 25നും നടക്കും. രാവിലെ പത്ത് മുതല്‍ 12.30 വരെയാണ് പരീക്ഷ.
തിരുവനന്തപുരം: 2017-18 അദ്ധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ് പ്രവേശന പരീക്ഷ ഏപ്രില്‍ 24, 25 തീയതികളില്‍. പേപ്പര്‍ ഒന്ന് ഫിസിക്സും കെമിസ്ട്രിയും 24നും പേപ്പര്‍ രണ്ട് മാത്തമാറ്റിക്സ് 25നും നടക്കും. രാവിലെ പത്ത് മുതല്‍ 12.30 വരെയാണ് പരീക്ഷ.
സംസ്ഥാനത്തെ 14 ജില്ലാകേന്ദ്രങ്ങളിലും മുംബൈ, ഡല്‍ഹി, ദുബായ് കേന്ദ്രങ്ങളിലും പ്രവേശന പരീക്ഷ നടത്തും. കേരളത്തിലെ വിവിധ എന്‍ജിനിയറിങ് കോഴ്സുകളില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ സംസ്ഥാന പ്രവേശന പരീക്ഷാ കമീഷണര്‍ നടത്തുന്ന എന്‍ജിനിയറിങ് പ്രവേശനപരീക്ഷ എഴുതി നിശ്ചിതയോഗ്യത നേടിയിരിക്കണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.