വ്യവസ്ഥ നടപ്പാക്കാന്‍ മുന്നൊരുക്കം ആവശ്യമാണെന്നും സാങ്കേതിക തടസങ്ങളുണ്ടെന്നുമാണ് പരീക്ഷാ കമീഷണറേറ്റിന്റെ നിലപാട്. അപേക്ഷ സമര്‍പ്പണം തുടങ്ങിക്കഴിഞ്ഞ സാഹചര്യത്തില്‍ ഈ വ്യവസ്ഥകള്‍ കോഴ്‌സുകളുടെ പ്രവേശന കാര്യത്തില്‍ അടുത്തവര്‍ഷം മുതലേ നടപ്പാക്കാനാവൂ എന്ന നിലപാടിലാണ് പ്രവേശന പരീക്ഷാ കമീഷണറേറ്റ്.
തിരുവനന്തപുരം: മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശനത്തിന് അപേക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാന്‍ ഈ വര്‍ഷം ഇളവ് നല്‍കില്ല. വിദ്യാഭ്യാസ ആവശ്യത്തിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി നീട്ടാനും പ്രവേശന പരീക്ഷ അപേക്ഷക്കൊപ്പംതന്നെ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കുന്നതിന് പകരം ആദ്യം സത്യവാങ്മൂലവും റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ മാത്രം ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണമെന്നുമാണ് പുതിയ വ്യവസ്ഥ.
എന്നാല്‍ ഈ വ്യവസ്ഥ നടപ്പാക്കാന്‍ മുന്നൊരുക്കം ആവശ്യമാണെന്നും സാങ്കേതിക തടസങ്ങളുണ്ടെന്നുമാണ് പരീക്ഷാ കമീഷണറേറ്റിന്റെ നിലപാട്. അപേക്ഷ സമര്‍പ്പണം തുടങ്ങിക്കഴിഞ്ഞ സാഹചര്യത്തില്‍ ഈ വ്യവസ്ഥകള്‍ കോഴ്‌സുകളുടെ പ്രവേശന കാര്യത്തില്‍ അടുത്തവര്‍ഷം മുതലേ നടപ്പാക്കാനാവൂ എന്ന നിലപാടിലാണ് പ്രവേശന പരീക്ഷാ കമീഷണറേറ്റ്.
പുതിയ ഉത്തരവ് നടപ്പാക്കുമ്പോള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധനക്ക് ആവശ്യമുള്ള സമയം ലഭിക്കില്ല. അതുകൊണ്ട് തന്നെ ഈ പ്രശ്‌നം മറികടക്കാന്‍ വേഗം പരിശോധന നടത്താന്‍ ആവശ്യമായ ക്രമീകരണം ഒരുക്കണം. എന്നാല്‍ ഈ വര്‍ഷം കഴിഞ്ഞവര്‍ഷം വരെ തുടര്‍ന്ന രീതിയിലേ അപേക്ഷ സ്വീകരിക്കാനാവൂ എന്നും പരീക്ഷാ കമീഷണറേറ്റ് പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.