ഇന്ത്യന്‍യാത്രക്കാരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് ഈ നടപടി. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള വാണിജ്യ-വ്യവസായ ബന്ധത്തിലുണ്ടായ മാറ്റങ്ങളും സർവീസുകൾ വർധിപ്പിക്കാൻ കാരണമാണ്.
അബുദാബി: ഇത്തിഹാദ് എയർവേയ്സ് അബുദാബിയില്‍നിന്ന് ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിക്കുന്നു. അടുത്തവര്‍ഷം ആദ്യം 28 പുതിയ സർവീസുകൾ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഇന്ത്യന്‍യാത്രക്കാരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് ഈ നടപടി. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള വാണിജ്യ-വ്യവസായ ബന്ധത്തിലുണ്ടായ മാറ്റങ്ങളും സർവീസുകൾ വർധിപ്പിക്കാൻ കാരണമാണ്.
നിലവിൽ രാജ്യത്തെ 11 നഗരങ്ങളിലേക്ക് ആഴ്ചയിൽ 175 സര്‍വീസുകളാണ് ഇത്തിഹാദ് എയര്‍വേസ് നടത്തുന്നത്. ജെറ്റ് എയര്‍വേസുമായി ചേര്‍ന്ന് ഇത്തിഹാദ് മൊത്തം 252 സര്‍വീസുകള്‍ ഇന്ത്യയിലെ 15 വിമാനത്താവളങ്ങളിലേക്ക് ആഴ്ചയിൽ നടത്തുന്നു. പുതിയ സര്‍വീസുകള്‍കൂടിയാവുമ്പോള്‍ ഇന്ത്യയിലെ 18 കേന്ദ്രങ്ങളിലേക്ക് ഇത്തിഹാദ് എയർവേയ്സിന്റെ സർവീസുകൾ ഉണ്ടാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.