
ബംഗളൂരു: നാളെ മുതല്‍ ഡല്‍ഹി, മുംബൈ, ബംഗളൂരു സെക്ടറുകളില്‍ സര്‍വീസ് ആരംഭിക്കുമെന്ന് ഇത്തിഹാദ് എയര്‍വേയ്സ്. യാത്രയ്ക്കു 96 മണിക്കൂറിനകം അംഗീകൃത കേന്ദ്രങ്ങളില്‍നിന്നുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഈ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് ഇന്ത്യയില്‍ നിര്‍ബന്ധിത ക്വാറന്റീനില്‍ നിന്ന് ഒഴിവാകാം.
12 വയസ്സിനു താഴെയുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കോവിഡ് ടെസ്റ്റില്‍ ഇളവുണ്ടെങ്കിലും ഓരോ പ്രദേശങ്ങളിലെയും നിയമങ്ങളില്‍ മാറ്റമുള്ളതിനാല്‍ യാത്രയ്ക്കു മുന്‍പ് അവ പരിശോധിച്ചു മാര്‍ഗനിര്‍ദേശങ്ങള്‍ ഉറപ്പാക്കുകയും സത്യവാങ്മൂലം സമര്‍പ്പിക്കുകയും വേണം.
കര്‍ണാടകയില്‍ നിന്നുള്ളവര്‍ക്കുമാത്രമേ ബംഗളൂരുവിലേക്കു യാത്ര ചെയ്യാനാകൂ. മഹാരാഷ്ട്ര സംസ്ഥാനക്കാര്‍ക്കു മുംബൈയിലേക്കും പോകാം. എന്നാല്‍ ഹരിയാന, പഞ്ചാബ്, യുപി, രാജസ്ഥാന് എന്നീ സംസ്ഥാനക്കാര്‍ക്കു ഡല്‍ഹിയിലേക്കാണ് യാത്ര അനുവദിച്ചിരിക്കുന്നത്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് സെക്ടറുകളിലേക്ക് സെപ്റ്റംബര്‍ ഒന്ന് മുതല്‍ സാധാരണ സര്‍വീസ് തുടങ്ങുമെന്ന് വെബ്സൈറ്റില്‍ അറിയിപ്പുണ്ടെങ്കിലും ഇന്ത്യന്‍ വ്യോമയാന വകുപ്പിന്റെ അനുമതി ലഭിച്ചാലേ സര്‍വീസ് നടത്താനാകൂ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.