ഇനി മുതല്‍ വിമാന കമ്പനികള്‍ക്ക് മുമ്പ് 15 കിലോയ്ക്ക് മുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന ചാര്‍ജ് പുനഃസ്ഥാപിക്കാം. 20 കിലോ വരെ അധികം വരുന്നതിന് കിലോയ്ക്ക് 350 എന്ന രീതിയിലായിരുന്നു നേരത്തെ ഈടാക്കിയിരുന്നത്. ഇതിനെതിരെ യാത്രക്കാര്‍ വ്യാപകമായി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഡിജിസിഎ നൂറു രൂപയ്ക്ക് മുകളില്‍ ഈടാക്കാന്‍ പാടില്ലെന്ന ഉത്തരവ് ഇറക്കിയത്.
ന്യൂഡല്‍ഹി: ആഭ്യന്തര വിമാനയാത്രയില്‍ ലഗേജ് 15 കിലോയില്‍ കൂടുതലുണ്ടെങ്കില്‍ പോക്കറ്റ് കാലിയാകും. 15 മുതല്‍ 20 വരെ അധികം വരുന്ന ലഗേജുകള്‍ക്ക് കിലോയ്ക്ക് 100 രൂപയേ ഈടാക്കാനാവൂ എന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) ഉത്തരവ് ബുധനാഴ്ച ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി.
ഇനി മുതല്‍ വിമാന കമ്പനികള്‍ക്ക് മുമ്പ് 15 കിലോയ്ക്ക് മുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന ചാര്‍ജ് പുനഃസ്ഥാപിക്കാം. 20 കിലോ വരെ അധികം വരുന്നതിന് കിലോയ്ക്ക് 350 എന്ന രീതിയിലായിരുന്നു നേരത്തെ ഈടാക്കിയിരുന്നത്. ഇതിനെതിരെ യാത്രക്കാര്‍ വ്യാപകമായി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഡിജിസിഎ നൂറു രൂപയ്ക്ക് മുകളില്‍ ഈടാക്കാന്‍ പാടില്ലെന്ന ഉത്തരവ് ഇറക്കിയത്.
എന്നാല്‍ ലഗേജുകള്‍ക്ക് പിഴ ഈടാക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഡിജിസിഎക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയത്. 20 കിലോയ്ക്ക് മുകളിലുള്ളവയ്ക്ക് എത്ര തുകയും ഈടാക്കുകയും ചെയ്യാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.