Currency

അസാധുനോട്ടുകള്‍ ആര്‍.ബി.ഐ കൗണ്ടറുകളില്‍ നിന്നും മാറ്റിയെടുക്കാം

സ്വന്തം ലേഖകന്‍Friday, November 25, 2016 3:17 pm

അസാധു നോട്ടുകള്‍ ബാങ്കില്‍ നിന്നും മാറ്റിയെടുക്കാവുന്ന പരിധി അവസാനിച്ചതോടെയാണ് റിസര്‍വ് ബാങ്കില്‍ നിന്നും മാറ്റാനുള്ള ഇളവ് അനുവദിച്ചത്.

ന്യൂഡല്‍ഹി: അസാധുവായ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൗണ്ടറുകളില്‍ നിന്നും മാറ്റിയെടുക്കാം. അസാധു നോട്ടുകള്‍ ബാങ്കില്‍ നിന്നും മാറ്റിയെടുക്കാവുന്ന പരിധി അവസാനിച്ചതോടെയാണ് റിസര്‍വ് ബാങ്കില്‍ നിന്നും മാറ്റാനുള്ള ഇളവ് അനുവദിച്ചത്. രണ്ടായിരം രൂപ മാത്രമേ ഇത്തരത്തില്‍ മാറ്റിയെടുക്കാന്‍ സാധിക്കുകയുള്ളു.

കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി എന്നിവടങ്ങളില്‍ മാത്രമാണ് ആര്‍ബിഐ ശാഖാ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. ഇന്നു മുതല്‍ പഴയ നോട്ടുകള്‍ ബാങ്കുകളിലൂടെ മാറ്റിയെടുക്കാന്‍ കഴിയില്ല പകരം ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാന്‍ കഴിയും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x