Currency

പ്രവാസികൾ ഇന്ത്യയിലേക്ക് അയക്കുന്ന പണം 5 ശതമാനം കുറയുമെന്ന് ലോകബാങ്ക്

സ്വന്തം ലേഖകൻSunday, October 9, 2016 1:18 pm

എണ്ണവിലയിടിവിനെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസിപ്പണം കുറയുന്നതാണു ഇതിന് പ്രധാന കാരണം. സൗദി പോലുള്ള രാജ്യങ്ങൾ നടപ്പിലാക്കുന്ന സ്വദേശിവത്കരണവും മറ്റൊരു കാരണമാണ്. മൊത്തം 438,850 കോടി രൂപ ഈ വര്‍ഷം ഇന്ത്യയിലേക്ക് അയക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിവിധ രാജ്യങ്ങളിലുള്ള ഇന്ത്യക്കാർ നാട്ടിലേക്ക് അയക്കുന്ന പണത്തിൽ ഈ വർഷം ഇടിവുണ്ടാകുമെന്ന് ലോകബാങ്ക്. 2015 നെ അപേക്ഷിച്ച് അഞ്ച് ശതമാനത്തിന്റെ കുറവാണ് ഇന്ത്യയിലേക്ക് എത്തുന്ന പ്രവാസി പണത്തിൽ ഉണ്ടാകുകയെന്നാണ് ലോകബാങ്ക് അറിയിച്ചത്. എന്നിരുന്നാലും 2015ലെന്നപോലെ ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസിപ്പണം എത്തുന്ന രാജ്യം ഇന്ത്യ തന്നെയായിരിക്കും.

എണ്ണവിലയിടിവിനെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസിപ്പണം കുറയുന്നതാണു ഇതിന് പ്രധാന കാരണം. സൗദി പോലുള്ള രാജ്യങ്ങൾ നടപ്പിലാക്കുന്ന സ്വദേശിവത്കരണവും മറ്റൊരു കാരണമാണ്. മൊത്തം 438,850 കോടി രൂപ ഈ വര്‍ഷം ഇന്ത്യയിലേക്ക് അയക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2015ല്‍ 462,300 കോടി രൂപയാണ് പ്രവാസികള്‍ ഇന്ത്യയിലേക്ക് അയച്ചത്.

ബംഗ്ലാദേശിലേക്കെത്തുന്ന പ്രവാസിപ്പണത്തിൽ 3.5 ശതമാനവും, പാകിസ്താനിലേക്കെത്തുന്നതിൽ 5.1 ശതമാനവും, ശ്രീലങ്കയിലേക്കെത്തുന്നതിൽ 1.6 ശതമാനവും ഇടിവ് ഈ വർഷമുണ്ടാകും. കൂടുതല്‍ പണം ലഭിക്കുന്നതില്‍ ഇന്ത്യക്ക് തൊട്ടുപിറകില്‍ 436,840 കോടി രൂപയുമായി ചൈനയായിരിക്കും. അതേസമയം, ഇടത്തരം ദേശീയവരുമാനമുള്ള രാജ്യങ്ങളില്‍നിന്നുള്ള പണമയക്കല്‍ കൂടുമെന്നും ലോകബാങ്ക് ചൂണ്ടിക്കാണിക്കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x