Currency

കരിപ്പൂര്‍: വീണ്ടും വിദഗ്ധസംഘമെത്തുന്നത് നടപടി വൈകിക്കുമെന്ന് ആക്ഷേപം

സ്വന്തം ലേഖകന്‍Wednesday, June 27, 2018 1:38 pm

കൊച്ചി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നാം തവണയും വിദഗ്ധ സംഘമെത്തുന്നത് ഇടത്തരം-വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിക്കുന്നതിനുള്ള നടപടി വൈകിപ്പിക്കുമെന്ന് ആക്ഷേപം. കഴിഞ്ഞ വര്‍ഷം രണ്ടുതവണ കേന്ദ്രസംഘം വന്നതിന്റെ അടിസ്ഥാനത്തിലാണ് റണ്‍വേ നവീകരണം പൂര്‍ത്തിയായ ശേഷം സര്‍വിസുകള്‍ പുനരാരംഭിക്കുന്നതിന് നടപടി ആരംഭിച്ചത്.

ഇതിനിടെയാണ് വിമാനത്താവള വികസനം സംബന്ധിച്ച പരിശോധനകള്‍ക്കായി ഒന്നര വര്‍ഷത്തിനുള്ളില്‍ വിമാനത്താവള അതോറിറ്റി ചെയര്‍മാന്‍ വീണ്ടുമെത്തുന്നത്. നേരത്തെ ജനുവരി ഒമ്പത്, പത്ത് തീയതികളിലും ഏപ്രില്‍ 24നും വ്യോമയാന മന്ത്രാലയത്തിന്റെ വിദഗ്ധ സംഘം കരിപ്പൂരിലെത്തിയിരുന്നു. മുഖ്യമന്ത്രി വ്യോമയാന മന്ത്രിയെ കണ്ട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു രണ്ടാം സംഘമെത്തിയത്. തുടര്‍ന്നാണ് ബി 777-200 വിഭാഗത്തിലുള്ള വിമാനങ്ങള്‍ക്ക് അനുമതി നല്‍കാമെന്ന് ഡി.ജി.സി.എ അറിയിച്ചതും കരിപ്പൂരില്‍നിന്ന് അതോറിറ്റി വിശദമായ പഠനറിപ്പോര്‍ട്ട് സമര്‍പ്പിച്ചതും.

റിപ്പോര്‍ട്ട് പ്രകാരം കോഡ് ഇ-യിലുള്ള ബി 777-200 ഇ.ആര്‍, ബി 777-200 എല്‍.ആര്‍, ബി 777-300, ബി 777-300 ഇ.ആര്‍, ബി 787-800, എ 330-300 എന്നിവക്ക് കരിപ്പൂരില്‍നിന്ന് സര്‍വിസ് നടത്താമെന്നായിരുന്നു നിര്‍ദേശം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x