Currency

ഫാക്റ്ററി ലൈസൻസ് പുതുക്കൽ ഓൺലൈനായി മാത്രം; അവസാന തീയ്യതി ഒക്റ്റോബർ 31

സ്വന്തം ലേഖകൻWednesday, October 19, 2016 4:41 pm

ഫാക്ടറീസ് ആന്റ് ബോയ്‌ലേര്‍സ് വകുപ്പില്‍ ഫാക്ടറി ലൈസന്‍സ് പുതുക്കല്‍ ഓണ്‍ലൈനില്‍ മാത്രമാക്കിയതായും പിഴയില്ലാതെ ഒക്‌ടോബര്‍ 31വരെ ഇതിനായി അപേക്ഷിക്കാമെന്നും അധികൃതർ അറിയിച്ചു. ഓണ്‍ലൈന്‍ വഴി ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ലാത്ത ഫാക്ടറി ഉടമകള്‍ എത്രയും പെട്ടന്ന് രജിസ്‌ട്രേഷന്‍ നടത്തണമെന്ന് അറിയിച്ചിട്ടുണ്ട്.

വിശദവിവരങ്ങൾക്ക് www.fabkerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അല്ലെങ്കിൽ 0460 2202243, 0460 2200309 എന്നീ ഫോൺ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x