ആലുവാ മാതാ തീയറ്ററിന് സമീപം ക്ലിനിക് നടത്തുകയായിരുന്ന പശ്ചിമബംഗാളിലെ നാദിയ സ്വദേശി ദിപാകര്‍ മണ്ടലാണ് അറസ്റ്റിലായത്.
ആലുവ: അന്യസംസ്ഥാനക്കാരനായ വ്യാജഡോക്ടര്‍ ആലുവയില്‍ നിന്ന് പിടിയില്‍. ആലുവാ മാതാ തീയറ്ററിന് സമീപം ക്ലിനിക് നടത്തുകയായിരുന്ന പശ്ചിമബംഗാളിലെ നാദിയ സ്വദേശി ദിപാകര്‍ മണ്ടലാണ് അറസ്റ്റിലായത്. എസ് ഐ ഹണി കെ ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
ഒരു കൊല്ലത്തോളമായി ഇവിടെ ഇയാള്‍ പൈല്‍സിന് ചികിത്സ നടത്തിവരികയായിരുന്നു. അന്യസംസ്ഥാനതൊഴിലാളികളാണ് ഇയാളുടെ അടുത്ത് ചികിത്സയ്ക്ക് എത്തുന്നത്. പ്രതിയെ ഇന്ന് ആലുവ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.