Currency

എടിഎമ്മുകള്‍ വഴി 2000 രൂപ നോട്ട് വിതരണം ചെയ്യുന്ന ആദ്യബാങ്കുകളിലൊന്നായി ഫെഡറല്‍ ബാങ്ക്

സ്വന്തം ലേഖകന്‍Saturday, November 19, 2016 8:15 am

federal bank atm

തിരുവനന്തപുരം: ഫെഡറല്‍ ബാങ്കിന്റെ എടിഎമ്മുകളില്‍ നിന്ന് ഇടപാടുകാര്‍ക്ക് 2000 രൂപ നോട്ടുകള്‍ ലഭ്യമാക്കി തുടങ്ങി. ഈ സൗകര്യം ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യ ബാങ്കുകളിലൊന്നായി ഫെഡറല്‍ ബാങ്ക് മാറി. ബാങ്കിന്റെ എടിഎമ്മുകള്‍ 2000 രൂപ നോട്ടുകള്‍ വിതരണം ചെയ്യാന്‍ പര്യാപ്തമായ രീതിയില്‍ റീകാലിബ്രേറ്റ് ചെയ്തു തുടങ്ങി.

ബാങ്കിന്റെ എടിഎമ്മുകളില്‍ നാലിലൊന്നും ആവശ്യക്കാര്‍ക്ക് 2000 രൂപ നോട്ടുകള്‍ ലഭ്യമാകും വിധം റീകാലിബ്രേറ്റ് ചെയ്യുമെന്ന് ഫെഡറല്‍ ബാങ്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ശാലിനി വാര്യര്‍ പറഞ്ഞു.

പരമാവധി സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ഉപഭോക്താക്കളുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ ബാങ്ക് എന്നും മുന്നിലാണെന്ന് അവര്‍ ചൂണ്ടികാട്ടി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x