Currency

ഫീമെയില്‍ ഫിലിം ഫെസ്റ്റിവല്‍ ഡിസംബർ ഒന്ന് മുതല്‍

സ്വന്തം ലേഖകൻMonday, November 28, 2016 4:53 pm

കേരളസ്ത്രീപഠന കേന്ദ്രം സംഘടിപ്പിക്കുന്ന ആറാമത് ഫീമെയില്‍ ഫിലിം ഫെസ്റ്റിവല്‍ ഡിസം 1 മുതല്‍ 4 വരെ തിരുവനന്തപുരം ഭാരത് ഭവനില്‍ നടക്കും.

തിരുവനന്തപുരം: കേരളസ്ത്രീപഠന കേന്ദ്രം സംഘടിപ്പിക്കുന്ന ആറാമത് ഫീമെയില്‍ ഫിലിം ഫെസ്റ്റിവല്‍ ഡിസം 1 മുതല്‍ 4 വരെ തിരുവനന്തപുരം ഭാരത് ഭവനില്‍ നടക്കും. ഫെസ്റ്റിവലിന്റെ ഭാഗമായി പി കെ റോസി പുരസ്കാരം കെ പി എ സി ലളിതക്കു സമ്മാനിക്കും. ദിവസവും രാവിലെ 9.30 മുതല്‍ വൈകുന്നേരം 5 വരെയാണ് പ്രദര്‍ശനം.

സ്ത്രീപ്രശ്നം പ്രമേയമാകുന്ന സിനിമകള്‍ക്ക് പുറമെ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്‍്റെ പ്രശ്നങ്ങളും വെല്ലുവിളികളും പ്രതിഫലിപ്പിക്കുന്ന സിനിമകളാണ് ഇത്തവണത്തെ സവിശേഷത. നാലു ദിവസവും മേളയില്‍ അത്തരം സിനിമകള്‍ പ്രദര്‍ശിപ്പിക്കും.കേരളത്തില്‍ നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലിമുകളും ഡോക്യു്മെന്ററികളും മേളയില്‍ പ്രദര്‍ശിപ്പിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x