Currency

കൊച്ചിയിൽ നിന്നുള്ള യാത്രയ്ക്ക് ഉത്സവകാല ഓഫറുമായി ടൈഗര്‍ എയറും എയർ ഏഷ്യയും

സ്വന്തം ലേഖകൻSunday, November 6, 2016 4:05 pm

ഉത്സവകാലം പ്രമാണിച്ച് കൊച്ചിയിൽ നിന്നുള്ള വിമാനയാത്രകളിൽ പ്രത്യേക ഓഫറുമായി ടൈഗര്‍ എയറും എയർ ഏഷ്യയും.

കൊച്ചി: ഉത്സവകാലം പ്രമാണിച്ച് കൊച്ചിയിൽ നിന്നുള്ള വിമാനയാത്രകളിൽ പ്രത്യേക ഓഫറുമായി ടൈഗര്‍ എയറും എയർ ഏഷ്യയും. കൊച്ചിയില്‍നിന്നു സിംഗപ്പൂരിലേക്കും തിരിച്ചും യാത്രചെയ്യുന്നതിന് 13,599 രൂപയാണ് ടൈഗർ എയറിന്റെ ടിക്കറ്റ് നിരക്ക്. 2017 ഫെബ്രുവരി ഒന്നു മുതല്‍ ഒക്ടോബര്‍ 30 വരെയുള്ള തീയതികളില്‍ യാത്ര ചെയ്യാനായി ഈ മാസം 13നകം ല്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഓഫര്‍ ലഭ്യമാകുക.

899 രൂപ മുതല്‍ ആരംഭിക്കുന്ന ടിക്കറ്റ് നിരക്കില്‍ രാജ്യത്തെ തെരഞ്ഞെടുത്ത റൂട്ടുകളിലാണ്എയർ ഏഷ്യ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചി-ബെംഗളൂരു 999 രൂപയ്ക്ക് യാത്ര ചെയ്യാനുള്ള അവസരം എയർ ഏഷ്യ നൽകുന്നു. നവംബര്‍ ആറു വരെ ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ലഭ്യമാകും. അടുത്തവര്‍ഷം മാര്‍ച്ച്‌ 31വരെ യാത്ര ചെയ്യാം. ഇംഫാല്‍-ഗോഹാട്ടി റൂട്ടിൽ 899 രൂപ, ബെംഗളൂരു-ഗോവ 1,199 രൂപ, ഗോവ-ന്യൂഡല്‍ഹി 3,199, ന്യൂഡല്‍ഹി-ബെംഗളൂരു 2699 രൂപ എന്നീ ഓഫറുകളും എയർ ഏഷ്യ നൽകുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x