സിനിമകള്‍ക്ക് ക്ലാസിഫിക്കേഷന്‍ മാത്രം ഏർപ്പെടുത്തിയാൽ മതിയെന്നാണ് ശുപാർശ. ഇത് സംബന്ധിച്ച ശ്യാം ബെനഗല്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അംഗീകരിച്ചിട്ടുണ്ട്.
ന്യൂഡൽഹി: സിനിമയിലെ രംഗങ്ങള്‍ മുറിച്ചുമാറ്റിയുള്ള സെന്‍സറിംഗ് കേന്ദ്ര സർക്കാർ നിരത്തലാക്കിയേക്കും. പകരം സിനിമകള്‍ക്ക് ക്ലാസിഫിക്കേഷന്‍ മാത്രം ഏർപ്പെടുത്തിയാൽ മതിയെന്നാണ് ശുപാർശ. ഇത് സംബന്ധിച്ച ശ്യാം ബെനഗല്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അംഗീകരിച്ചിട്ടുണ്ട്.
ഇന്ത്യന്‍ സിനിമയെ ആഗോളനിലവാരത്തിലേക്ക് എത്തിക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് ശ്യാം ബെനഗല്‍ കമ്മിറ്റിയുടേത്. സിനിമകളിലെ രംഗങ്ങളും സംഭാഷണങ്ങളും മുറിച്ചുമാറ്റുന്ന സെന്‍സര്‍ ബോര്‍ഡിന്റെ നടപടി ഒഴിവാക്കി, സിനിമകള്‍ക്ക് കൂടുതല്‍ ക്ലാസിഫിക്കേഷനുകള്‍ ഏര്‍പ്പെടുത്തണമെന്നതാണ് കമ്മിറ്റിയുടെ പ്രധാന നിർദേശം. വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന് കൈമാറിയ നിര്‍ദേശങ്ങള്‍ നിലവിലെ സിനിമാറ്റോഗ്രാഫ് ആക്‌ട് ഭേദഗതി ചെയ്താലെ പ്രാബല്യത്തിൽ വരികയുള്ളൂ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.