Currency

സുരക്ഷാ വീഴ്ച; പൈലറ്റുമാര്‍ക്കും കമ്പനികള്‍ക്കും ഇനി ഒരു കോടി രൂപ വരെ പിഴ

സ്വന്തം ലേഖകൻTuesday, October 25, 2016 8:30 am

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കത്ത പൈലറ്റുമാര്‍ക്കും എയർലെയിൻ കമ്പനികള്‍ക്കും ഒരു കോടി രൂപ വരെ പിഴ ചുമത്തും.

ന്യൂഡൽഹി: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കത്ത പൈലറ്റുമാര്‍ക്കും എയർലെയിൻ കമ്പനികള്‍ക്കും ഒരു കോടി രൂപ വരെ പിഴ ചുമത്തും. നിലവില്‍ സുരക്ഷാ വീഴ്ചയ്ക്ക് പൈലറ്റുമാരെ ഡീബാര്‍ ചെയ്യുക, സസ്പെന്‍ഡ് ചെയ്യുക തുടങ്ങിയ ശിക്ഷകളാണ് നൽകിവരുന്നത്. എയര്‍ലൈന്‍ കമ്പനികളുടെ യാത്രാ അനുമതി റദ്ദാക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഈ ശിക്ഷകൾ അപര്യാപ്തമാണെന്ന് വിലയിരുത്തിയാണ് ഇപ്പോൾ വൻതുക പിഴയായി ഈടാക്കാൻ കൂടി തീരുമാനിച്ചിട്ടുള്ളത്. പിഴ ശിക്ഷ ചുമത്താനുള്ള ആലോചന സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ആര്‍.എന്‍ ചൗധരി സ്ഥിരീകരിച്ചു. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x