Currency

നെടുമ്പാശേരി വിമാനത്താവളത്തില്‍ തീപിടുത്തം

സ്വന്തം ലേഖകന്‍Sunday, August 20, 2017 11:37 am

വിമാനത്താവളത്തിലെ പോലീസ് എയിഡ് പോസ്റ്റിന് സമീപത്തെ പഴയ ഫര്‍ണിച്ചറുകള്‍ സൂക്ഷിച്ചിരുന്ന മുറിയിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്.

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ തീപിടുത്തം. വിമാനത്താവളത്തിലെ പോലീസ് എയിഡ് പോസ്റ്റിന് സമീപത്തെ പഴയ ഫര്‍ണിച്ചറുകള്‍ സൂക്ഷിച്ചിരുന്ന മുറിയിലാണ് തീപിടുത്തം ഉണ്ടായത്.

ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക സൂചന. വിമാനത്താവളത്തില്‍ തന്നെയുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി ഉടന്‍ തന്നെ തീയണച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x