Currency

കണ്ണൂരില്‍ ആദ്യ യാത്രാവിമാനം പറന്നിറങ്ങി

സ്വന്തം ലേഖകന്‍Thursday, September 20, 2018 12:48 pm

കണ്ണൂര്‍: ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്തിമപരിശോധന പൂര്‍ത്തിയായതിനെ തുടര്‍ന്ന് എയര്‍ക്രാഫ്റ്റ് പരീക്ഷണത്തിന് വലിയ യാത്രാവിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങി. വ്യാഴാഴ്ച രാവിലെയാണ് വിമാനം കണ്ണൂരില്‍ ഇറങ്ങിയത്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 189 സീറ്റുകളുള്ള ബോയിങ് 738 വിമാനമാണ് മട്ടന്നൂരില്‍ എത്തിയത്. ഇത് ആദ്യമായാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രാവിമാനം ഇറങ്ങിയത്.

അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ നിബന്ധന പ്രകാരമുള്ള ഡിവിആര്‍ഒ പരീക്ഷണത്തിനായി തിരുവനന്തപുരത്തുനിന്നുമാണ് യാത്രാവിമാനം എത്തിയത്.

ഈ മാസം 29ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഔദ്യോഗിക ഉദ്ഘാടന തിയ്യതി തീരുമാനിക്കും. നവംബറില്‍ വിമാന സര്‍വ്വീസ് തുടങ്ങുമെന്നാണ് പ്രതീക്ഷ. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ജെറ്റ് എയര്‍വെയ്‌സ്, ഇന്‍ഡിഗോ എന്നീ വിമാന കമ്പനികള്‍ ആഭ്യന്തര, രാജ്യാന്തര സര്‍വ്വീസുകള്‍ നടത്തും. വിദേശ കമ്പനികള്‍ക്ക് സര്‍വ്വീസ് നടത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x