ഒറിജിനൽ നോട്ടിനോളം പോന്ന പുതിയ 2000 രൂപയുടെ വ്യാജന്‍ ഗുജറാത്തില്‍ കണ്ടെത്തി. ഗുജറാത്തിലെ ഒരു പാന്‍മസാല വില്‍പ്പനക്കാരനായ വന്‍ഷ് ബറോട്ടിനാണ് ഈ നോട്ട് ലഭിച്ചിരിക്കുന്നത്.
അഹമ്മദാബാദ്: ഒറിജിനൽ നോട്ടിനോളം പോന്ന പുതിയ 2000 രൂപയുടെ വ്യാജന്‍ ഗുജറാത്തില്‍ കണ്ടെത്തി. ഗുജറാത്തിലെ ഒരു പാന്‍മസാല വില്‍പ്പനക്കാരനായ വന്‍ഷ് ബറോട്ടിനാണ് ഈ നോട്ട് ലഭിച്ചിരിക്കുന്നത്. നേരത്തെ രാജ്യത്തിന്റെ പലസ്ഥലങ്ങളിലും ഫോട്ടോകോപ്പികള്‍ ഉപയോഗിച്ച് തട്ടിപ്പുകൾ നടത്തിയത് ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിലും ഇതാദ്യമാണ് രാജ്യത്ത് ഒറിജിനലെന്ന് തോന്നിക്കുന്ന വ്യാജനോട്ട് പിടികൂടുന്നത്.
ഇതോടെ പുതിയ നോട്ടുകള്‍ക്ക് വ്യാജനോട്ടുകള്‍ ഇറക്കാന്‍ കഴിയില്ലെന്ന റിസര്‍വ് ബാങ്കിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും അവകാശവാദമാണ് പൊളിയുന്നത്. ഒറിജിനല്‍ നോട്ടിലേതു പോലെ സെക്യൂരിറ്റി ത്രെഡും ഗാന്ധിജിയുടെ വാട്ടര്‍മാര്‍ക്കും വ്യാജനോട്ടിലുണ്ട്. സൂക്ഷ്മ പരിശോധനയിലൂടെ മാത്രമേ നോട്ട് വ്യാജനെന്ന് തിരിച്ചറിയാൻ സാധിക്കുന്നുള്ളൂ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.