രാജ്യത്തെ പാര്‍പ്പിട നിര്‍മാണ സ്ഥലം വില്‍പ്പനയില്‍ ഈ വര്‍ഷം 20 മുതല്‍ 30 ശതമാനം വരെ ഇടിവുണ്ടാകുമെന്ന് റേറ്റിങ് ഏജന്‍സിയായ ഫിച്ച് റിപ്പോര്‍ട്ട്. പാര്‍പ്പിട നിര്‍മാണ മേഖല സുസ്ഥിര പാതയിലെന്നായിരുന്നു ഫിച്ചിന്റെ നേരത്തെയുള്ള വിലയിരുത്തല്‍.
ന്യൂഡല്‍ഹി: നോട്ട് നിരോധനം മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ പാര്‍പ്പിട നിര്‍മാണ സ്ഥലം വില്‍പ്പനയില്‍ ഈ വര്‍ഷം 20 മുതല്‍ 30 ശതമാനം വരെ ഇടിവുണ്ടാകുമെന്ന് റേറ്റിങ് ഏജന്‍സിയായ ഫിച്ച് റിപ്പോര്‍ട്ട്. പാര്‍പ്പിട നിര്‍മാണ മേഖല സുസ്ഥിര പാതയിലെന്നായിരുന്നു ഫിച്ചിന്റെ നേരത്തെയുള്ള വിലയിരുത്തല്‍.
നോട്ട് നിരോധനത്തെ തുടര്‍ന്ന് നെഗറ്റീവ് വളര്‍ച്ചയാകും ഈ രംഗത്ത് ഉണ്ടാകുകയെന്നാണ് ഏഷ്യ പസഫിക് മേഖലയിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഫിച്ച് തയാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.