Currency

ഡല്‍ഹിയില്‍ പുകമഞ്ഞ്; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു

സ്വന്തം ലേഖകന്‍Tuesday, November 7, 2017 4:10 pm

കാഴ്ചപരിധി കുറഞ്ഞതിനെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തിന്റെ റണ്‍വേ അടച്ചതിനെ തുടര്‍ന്ന് 20 ലേറെ വിമാന സര്‍വീസുകള്‍ തടസപ്പെട്ടു. പുകമഞ്ഞു മൂലം റോഡിലൂടെയുള്ള വാഹന ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്.

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പുകമഞ്ഞ് നിറഞ്ഞ് അന്തരീക്ഷം മലിനമായി. കടുത്ത പുകമഞ്ഞു മൂലം പകല്‍ 8 മണിക്ക് ഡല്‍ഹിയില്‍ 200 മീറ്ററിനുള്ളില്‍ പോലും കാഴ്ച തടസപ്പെട്ടിരുന്നു. 10 മണിയോടെ സ്ഥിതി കൂടുതല്‍ രൂക്ഷമായി. മാലിന്യവും ഈര്‍പ്പവും ചേര്‍ന്ന പുകയ്ക്ക് സമാനമായ അവസ്ഥയാണ് ഡല്‍ഹിയില്‍ പലയിടങ്ങളിലുമുള്ളത്.

കാഴ്ചപരിധി കുറഞ്ഞതിനെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തിന്റെ റണ്‍വേ അടച്ചതിനെ തുടര്‍ന്ന് 20 ലേറെ വിമാന സര്‍വീസുകള്‍ തടസപ്പെട്ടു. പുകമഞ്ഞു മൂലം റോഡിലൂടെയുള്ള വാഹന ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. ആളുകള്‍ കഴിയുന്നതും തുറന്നവേദികളിലെ പരിപാടികളും യാത്രകളും ഒഴിവാക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x