Currency

നെടുമ്പാശ്ശേരിയിൽ നിന്നുള്ള പ്രതിവാര ഫ്ലൈറ്റുകളുടെ എണ്ണം വർധിപ്പിച്ചു

സ്വന്തം ലേഖകൻWednesday, November 2, 2016 9:38 am

നെടുമ്പാശ്ശേരിയിൽ നിന്നുള്ള പ്രതിവാര ഫ്ലൈറ്റുകളുടെ എണ്ണം വർധിപ്പിച്ചു. ശീതകാല വിമാന സമയക്രമം നിലവിൽ വന്നതിനെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നുള്ള ഫ്ലൈറ്റുകളുടെ എണ്ണം 1142ല്‍നിന്നും 1280 ആയാണ് വർധിച്ചിരിക്കുന്നത്.

കൊച്ചി: നെടുമ്പാശ്ശേരിയിൽ നിന്നുള്ള പ്രതിവാര ഫ്ലൈറ്റുകളുടെ എണ്ണം വർധിപ്പിച്ചു. ശീതകാല വിമാന സമയക്രമം നിലവിൽ വന്നതിനെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നുള്ള ഫ്ലൈറ്റുകളുടെ എണ്ണം 1142ല്‍നിന്നും 1280 ആയാണ് വർധിച്ചിരിക്കുന്നത്. അന്താരാഷ്ട്രതലത്തില്‍ കുവൈറ്റ് എയര്‍വേസും മലിന്‍ഡോ എയറും സൗദി അറേബ്യന്‍ എയര്‍ലൈന്‍സും സർവീസ് വർധിപ്പിച്ചു.

ആഭ്യന്തരതലത്തിൽ എയര്‍ വെഗാസിസും ഇന്‍ഡിഗോയും എയര്‍ ഏഷ്യയുമാണ് സർവീസുകൾ വർധിപ്പിച്ചിരിക്കുന്നത്. കുവൈറ്റ് എയര്‍വേസ് ആഴ്ചയില്‍ 14 സർവീസുകൾ നടത്തിയിരുന്നത് 24 ആക്കി ഉയർത്തി. മലിന്‍ഡോ എയര്‍  കൊച്ചി-ക്വാലാലംപുര്‍ സെക്ടറുകളിലെ 14 ഫ്ളൈറ്റുകള്‍ 24 ആക്കിയും ഉയർത്തി. കൊച്ചി-ജിദ്ദ സെക്ടറിലെ ഫ്ളൈറ്റുകളുടെ എണ്ണം 28ല്‍നിന്ന് 32 ആക്കി സൗദി എയർ ലൈൻസും ഉയർത്തുകയുണ്ടായി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x