
ന്യൂഡല്‍ഹി: ഡല്‍ഹി ഉള്‍പ്പടെയുള്ള വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍മഞ്ഞും തണുപ്പും തുടരുകയാണ്. ഇതേ തുടര്‍ന്ന് വടക്കേന്ത്യയില്‍ റെയില്‍, റോഡ്, വ്യോമ ഗതാഗതം തടസപ്പെട്ടു. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ 22 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കുകയും മറ്റ് 30 ട്രെയിനുകളുടെ സമയക്രത്തില്‍ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ടെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.
കാഴ്ചപരിധി 100 മീറ്ററില്‍ താഴെ ആയതിനാല്‍ ഇന്ദിരഗാന്ധി വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസകള്‍ വൈകുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ജമ്മു കശ്മീരിലെ വിവിധ സ്ഥലങ്ങളില്‍ ഊഷ്മാവ് പൂജ്യത്തിനും താഴെയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.