Currency

ട്രെയിനില്‍ തത്സമയം പാകം ചെയ്ത ഭക്ഷണം; പുതിയ പദ്ധതി തയാറാക്കി

സ്വന്തം ലേഖകന്‍Wednesday, March 22, 2017 12:16 pm

വിവിധ റെയില്‍വേ സ്‌റ്റേഷനുകള്‍ക്കുസമീപം ബേസ് കിച്ചണുകള്‍ സ്ഥാപിക്കുകയും ഈ കിച്ചണുകളില്‍ അതാതു സമയം തയാറാക്കുന്ന ഭക്ഷണം ഓരോ രണ്ടു മണിക്കൂറിലും ട്രെയിനുകളിലെത്തിക്കുകയുമാണ് പദ്ധിയിലൂടെ ലക്ഷ്യം വെക്കുന്നത്.

ന്യൂഡല്‍ഹി: ട്രെയിനില്‍ നിന്ന് ലഭിക്കുന്ന ഭക്ഷണത്തെക്കുറിച്ചുള്ള പരാതികള്‍ക്ക് പരിഹാരവുമായി റെയില്‍വെ. തല്‍സമയം പാചകം ചെയ്ത ചൂടോട് കൂടിയ ഭക്ഷണം ഓരോ രണ്ടു മണിക്കൂറിലും യാത്രക്കാര്‍ക്ക് നല്‍കാനാണ് പദ്ധതി. റെയില്‍വേ കാറ്ററിങ്ങുമായി ബന്ധപ്പെട്ട യോഗത്തില്‍ റെയില്‍വേമന്ത്രി സുരേഷ് പ്രഭുവാണ് പുതിയ തീരുമാനം അറിയിച്ചത്.

വിവിധ റെയില്‍വേ സ്‌റ്റേഷനുകള്‍ക്കുസമീപം ബേസ് കിച്ചണുകള്‍ സ്ഥാപിക്കുകയും ഈ കിച്ചണുകളില്‍ അതാതു സമയം തയാറാക്കുന്ന ഭക്ഷണം ഓരോ രണ്ടു മണിക്കൂറിലും ട്രെയിനുകളിലെത്തിക്കുകയുമാണ് പദ്ധിയിലൂടെ ലക്ഷ്യം വെക്കുന്നത്. അതേസമയം മികച്ച കാറ്ററിങ് സേവനം ലഭ്യമാകുന്ന റെയില്‍വേ കേന്ദ്രങ്ങളുടെ റോഡ് മാപ്പിന് രൂപം നല്‍കാനാണ് ഐ.ആര്‍.സി.ടി.സിയുടെയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും കാറ്ററിങ് സംഘങ്ങളുടെയും യോഗം ചേര്‍ന്നത്.

യോഗത്തില്‍ ഭക്ഷണത്തിന് അമിതനിരക്ക് ഈടാക്കുന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. ട്രെയിന്‍ ഭക്ഷണവുമായി ബന്ധപ്പെട്ട പരാതികളുടെ സമഗ്ര പരിഹാരത്തിന് പുതിയ കാറ്ററിങ് നയത്തിന് രൂപം നല്‍കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x