പത്ത് കോടിയുടെ നിക്ഷേപം രാജ്യത്ത് നടത്തുന്ന വിദേശികൾക്ക് ഇന്ത്യയിൽ സ്ഥിരതാമസത്തിനുള്ള അനുമതി നൽകാൻ കേന്ദ്രസർക്കാർ തീരുമാനം. കുറഞ്ഞത് 20 ഇന്ത്യക്കാർക്കെങ്കിലും നേരിട്ട് ജോലി ലഭിക്കുന്ന തരത്തിലുള്ള നിക്ഷേപമായിരിക്കണം
ന്യൂഡൽഹി: പത്ത് കോടിയുടെ നിക്ഷേപം രാജ്യത്ത് നടത്തുന്ന വിദേശികൾക്ക് ഇന്ത്യയിൽ സ്ഥിരതാമസത്തിനുള്ള അനുമതി നൽകാൻ കേന്ദ്രസർക്കാർ തീരുമാനം. പ്രധാനമന്ത്രി അധ്യക്ഷത വഹിച്ച യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഇത്തരത്തിൽ രാജ്യത്ത് നിക്ഷേപം നടത്തുന്ന വിദേശികൾക്ക് ഇന്ത്യയിൽ സ്വത്ത് വാങ്ങാനും വിൽക്കാനും അനുമതി നൽകിയിട്ടുണ്ട്.
ഇവരുടെ കുടുംബാംഗങ്ങൾക്ക് വിസാ ചട്ടങ്ങൾ ലഘൂകരിക്കും. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായികൂടുതൽ വിദേശ നിക്ഷേപം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണു ഈ തീരുമാനം. പത്ത് വർഷത്തേക്കായിരിക്കും അനുമതി നൽകുക. അതിനു ശേഷം പുതുക്കാനുള്ള സൗകര്യവും ലഭ്യമാക്കും.
കുറഞ്ഞത് 20 ഇന്ത്യക്കാർക്കെങ്കിലും നേരിട്ട് ജോലി ലഭിക്കുന്ന തരത്തിലുള്ള നിക്ഷേപമായിരിക്കണം എന്നതാണു പ്രധാന നിബന്ധന. താമസിക്കാനുള്ള അനുമതി ലഭിച്ചവർ 18 മാസങ്ങൾക്കുള്ളിൽ ഇന്ത്യയിൽ നിക്ഷേപം നടത്തിയിരിക്കണം. ഇത്തരത്തിൽ നിക്ഷേപം നടത്തുന്നവരുടെ അടുത്ത ബന്ധുക്കൾക്ക് ഇന്ത്യയിലെ സ്വകാര്യ മേഖലയിൽ തൊഴിൽ തേടാനുള്ള അനുമതിയുമുണ്ടാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.