
ന്യൂഡല്‍ഹി: മുന്‍കൂട്ടി വിമാന ടിക്കറ്റെടുത്ത് പിന്നീട് കോവിഡ് നിയന്ത്രണങ്ങള്‍ കാരണം യാത്ര ചെയ്യാന്‍ സാധിക്കാതെ വന്ന വിമാന യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും റീഫണ്ട് നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്കി. പ്രവാസികള്‍ അടക്കമുള്ള വിമാന യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും റീഫണ്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രവാസി ലീഗല്‍ സെല്‍ നല്കിയ പൊതു താല്പര്യ ഹരജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്ങ് മൂലം നല്‍കിയത്. ഈ വരുന്ന ബുധനാഴ്ച്ച വിഷയത്തില്‍ കോടതി വാദം കേള്‍ക്കും.
സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയ സര്‍ക്കാര്‍ നിലപാടുകള്‍ ഇങ്ങനെ:
-ലോക്ക് ഡൗണ്‍ കാലാവധിക്കുള്ളില്‍ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ കാര്യത്തില്‍ റീഫണ്ട് ഉടന്‍ നല്‍കണം.
-ലോക്ക് ഡൗണ്‍ കാലാവധിക്ക് മുമ്പ് എടുത്ത ടിക്കറ്റ് അടക്കമുള്ളവയുടെ കാര്യത്തില്‍ പതിനഞ്ച് ദിവസത്തിനകം റീഫണ്ട് നല്‍കണം. എന്നാല്‍, സാമ്പത്തിക പരാധീനത മൂലം വിമാനക്കമ്പനികള്‍ക്ക് നിലവില്‍ റീഫണ്ട് നല്കാന് സാധിക്കില്ലെങ്കില്‍ ക്രെഡിറ്റ് ഷെല്ലിലേക്ക് മാറ്റിവെക്കാം.
യാത്രക്കാരന് വേണമെങ്കില്‍ 2021 മാര്‍ച്ച് 31 വരെ ഏത് റൂട്ടിലേക്കും യാത്ര അനുവദിക്കും. യാത്ര ചെയ്യുന്ന സമയത്ത് ടിക്കറ്റ് ഫെയര്‍ കൂടുതലാണെങ്കില്‍ ബാക്കിയുള്ള തുക അടക്കുകയും കുറവാണെങ്കില്‍ ബാക്കി തുക റീഫണ്ട് ലഭിക്കും. ഇങ്ങിനെ മാറ്റിവെക്കുന്ന രൃലറശ േവെലഹഹ തുകക്ക് നഷ്ടപരിഹാരമായി ജൂണ്‍ 2020 വരെ അര ശതമാനം ഇന്‍സെന്റീവും അതിന് ശേഷം വരുന്ന കാലാവധിക്ക് മുക്കാല്‍ ശതമാനം ഇന്‍സെന്റിവും ലഭിക്കും.
-ക്രെഡിറ്റ് ഷെല്ലിലേക്ക് മാറ്റി വെച്ച ടിക്കറ്റ് മറ്റൊരാളുടെ പേരിലേക്ക് മാറ്റി നല്‍കാനും കഴിയും
-നേരത്തെ ബുക്ക് ചെയ്ത യാത്രക്കാരന് മരണപ്പെട്ടിട്ടുണ്ടെങ്കില്‍ അയാളുടെ അവകാശികള്‍ക്ക് എത്രയും പെട്ടെന്ന് തുക മടക്കി നല്‍കണം.
-2021 മാര്‍ച്ച് മാസം 31 ന് ശേഷവും യാത്ര ചെയ്തിട്ടില്ലെങ്കില്‍ ടിക്കറ്റിന്റെ മുഴുവന്‍ തുകയും റീഫണ്ട് ലഭിക്കാന്‍ അര്‍ഹതയുണ്ടായിരിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.