ബാംഗ്ലൂർ: 2021 ലെ ഗർഷോം രാജ്യാന്തര പുരസ്‌കാരങ്ങൾ നവംബർ 20 ന് അസിർബൈജാനിലെ ബാക്കുവിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. ഞായറാഴ്ച വൈകുന്നേരം 7 ന് ബാക്കുവിലെ ഹയാത്ത് റീജൻസി ഹോട്ടലിൽ നടക്കുന്ന പുരസ്‌കാരദാന ചടങ്ങിൽ വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന മലയാളികൾ പങ്കെടുക്കും.
കോവിഡ് നിയന്ത്രണങ്ങളെ തുടർന്നാണ് കഴിഞ്ഞവർഷം നടക്കേണ്ടിയിരുന്ന 2021 ലെ പുരസ്‌കാര ദാനച്ചടങ്ങു മാറ്റിവച്ചത്.
സ്വപ്രയത്‌നംകൊണ്ട് കേരളത്തിന് പുറത്ത് ജീവിത വിജയം നേടുകയും, മലയാളികളുടെ യശ്ശസ് ഉയര്‍ത്തുകയും ചെയ്ത പ്രവാസി മലയാളികളെ ആദരിക്കുവാന്‍ ബംഗ്ലൂരു ആസ്ഥാനമായ ഗര്‍ഷോം ഫൗണ്ടേഷന്‍ 2002 മുതലാണ് ഗര്‍ഷോം പുരസ്‌കാരങ്ങള്‍ നല്‍കി വരുന്നത്. ഇന്ത്യ, ജപ്പാൻ, മലേഷ്യ, കുവൈറ്റ്, യു എ ഇ, നോർവേ എന്നീ രാജ്യങ്ങളിലെ വിവിധ നഗരങ്ങൾ ഗർഷോം അവാർഡ് ദാനച്ചടങ്ങുകൾക്കു ആതിഥ്യമരുളിയിട്ടുണ്ട്.
2022 ലെ (ഈ വർഷത്തെ) ഗർഷോം പുരസ്‌കാരങ്ങൾ നവംബർ 22 ന് ഗബാലയിലെ ഗബാല ഗാർഡൻ ഹോട്ടലിൽ വൈകുന്നേരം 7 ന് നടക്കുന്ന ചടങ്ങിൽ വച്ചും സമ്മാനിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.